ഭക്ഷണവും വിശ്രമവും കൂലിയും വേണ്ട !; ഇനി കൃഷിപ്പണിക്ക് ഇവരിറങ്ങും

Update: 2018-05-13 02:02 GMT
ഭക്ഷണവും വിശ്രമവും കൂലിയും വേണ്ട !; ഇനി കൃഷിപ്പണിക്ക് ഇവരിറങ്ങും
Advertising

വിത്ത് പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അതി സൂക്ഷ്മമായും ചിലവുകുറഞ്ഞും നിര്‍വഹിക്കാന്‍ റോബോട്ടുകള്‍ക്കാവും.

ആവശ്യമെങ്കില്‍ റോബോട്ടുകളെയും കൃഷിപ്പണിക്ക് ഉപയോഗിക്കാം. റോബോട്ടുകള്‍ കര്‍ഷക മിത്രങ്ങളാകുന്ന പുതു തലമുറ കൃഷി രീതി വ്യാപകമാവുകയാണ് ആസ്ട്രേലിയയില്‍. വിത്ത് പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അതി സൂക്ഷ്മമായും ചിലവുകുറഞ്ഞും നിര്‍വഹിക്കാന്‍ റോബോട്ടുകള്‍ക്കാവും.

ഒരു റോബോട്ട് നിലം ഒരുക്കുമ്പോള്‍ പിന്നാലെയുള്ള മറ്റൊരു റോബോട്ട് വിത്ത് പാകും. രണ്ടും നിര്‍വഹിക്കുന്ന റോബോട്ടുകളും നിലവിലുണ്ട്. വിത്ത് പാകുന്നത് മാത്രമല്ല, ചെടി മുളക്കുന്നത് നിരീക്ഷിക്കാനും വളര്‍ച്ച അനുസരിച്ച് വെള്ളവും വളവും നല്‍കാനും കമ്പ്യൂട്ടര്‍ നിയന്ത്രിത യന്ത്രക്കൈകള്‍ പ്രവര്‍ത്തിക്കും. പഴ വര്‍ഗ്ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വന്‍ ഫാമുകളിലാണ് ഇത്തരം റോബോട്ടുകള്‍ ആദ്യം എത്തിയത്. ഫല വൃക്ഷങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് മുതല്‍ പഴം പാകമാകുന്നത് വരെ റോബോട്ടുകള്‍ നിര്‍വഹിച്ചു. ഇന്ന് കാലികളെ മേയ്ക്കാന്‍ വരെ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. കുന്നും മലയും വെള്ളക്കെട്ടും വരെ താണ്ടാന്‍ റോബോട്ടുകള്‍ക്കാവും. ആസ്ട്രേലിയയിലെ കൃഷിച്ചിലവില്‍ പ്രധാന പങ്ക് തൊഴിലാളികള്‍ക്കുള്ള വേതനമാണ്. ഇവരെ ആവശ്യത്തിന് കിട്ടാനുമില്ല. ഇവരുടെ സ്ഥാനത്തേക്കാണ് കുറഞ്ഞ ചിലവില്‍ റോബോട്ടുകളുടെ കടന്നുവരവ്. കര്‍ഷകരുടെ പുതുനിര ഉണ്ടാകാത്തതിനാല്‍ നിലവിലുള്ളവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും റോബോട്ടുകള്‍ പങ്കുവഹിക്കുന്നത്. റോബോട്ടുകള്‍ നമ്മുടെ നാട്ടിലെ പാടശേഖരങ്ങളിലേക്കും കടന്നുവരുന്ന കാലം വിദൂരമല്ല.

Similar News