കാത്തിരുന്ന വണ്‍ പ്ലസ് 5 വിപണിയിലേക്ക്; പ്രതീക്ഷയേറ്റി അമിതാഭ് ബച്ചന്‍റെ പരസ്യവും 

Update: 2018-05-18 03:06 GMT
Editor : rishad
കാത്തിരുന്ന വണ്‍ പ്ലസ് 5 വിപണിയിലേക്ക്; പ്രതീക്ഷയേറ്റി അമിതാഭ് ബച്ചന്‍റെ പരസ്യവും 

ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നത് 22നാണ്

ഈ വര്‍ഷം പ്രതീക്ഷയോടെ നോക്കുന്ന ചൈനീസ് സ്മാര്‍ട്ട്ഫോണുകളിലൊന്നായ വണ്‍ പ്ലസ് ഫൈവ് വിപണിയിലേക്ക്. ജൂണ്‍ 20നാണ് ഗ്ലോബല്‍ ലോഞ്ചിങ് എങ്കിലും ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നത് 22നാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെയാണ് ടെലിവിഷനിലൂടെ ഇന്ത്യയിലെ ലോഞ്ചിങ് ചടങ്ങിനെക്കുറിച്ച് പരസ്യം നല്‍കിയത്. അമിതാഭ് ബച്ചനാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. 30 സെക്കന്‍ഡിന് കോടികള്‍ ചെലവ് വരുന്ന ഫൈനലിനിടെ തന്നെ വണ്‍ പ്ലസ് ഫൈവ് പരസ്യം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത് പ്രതീക്ഷ ഏറ്റിയിട്ടുണ്ട്.

Advertising
Advertising

Full View

എന്നാല്‍ സ്മാര്‍ട്ട് ഫോണിന്‍റെ വില സംബന്ധിച്ചോ പ്രത്യേകതകളെക്കുറിച്ചോ ഒന്നും ഔദ്യോഗിക വിവരമൊന്നുമില്ല. അന്താരാഷ്ട്ര ടെക് സൈറ്റുകള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. ഏതായാലും കമ്പനിയുടെ വണ്‍ പ്ലസ് 3ടി യെക്കാളും വിലക്കൂടുതലായിരിക്കും. ട്രൂ ടെക് വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 32,999 ഉം 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡിലിന് 37,999 രൂപയുമാണ് വില. വില മാത്രമല്ല ലുക്കില്‍ ഐഫോണ്‍ 7 പ്ലസിനെ വെല്ലംവിധമായിരിക്കുമെന്നും പ്രചാരണങ്ങളുണ്ട്.

അത്കൊണ്ട് തന്നെ ടെക് ലോകം ആകാംക്ഷയിലാണ്. ചൈനയില്‍ നിന്ന് ഫോണ്‍ലോകം കാത്തിരിക്കുന്ന അല്‍ഭുതമെന്തെന്ന കാര്യത്തില്‍. അതേസമയം ചൈനയില്‍ ബുക്കിങ് ആരംഭിച്ചത് മുതല്‍ക്ക് തന്നെ വന്‍ ഓര്‍ഡറാണ് ലഭിച്ചത്. ഇന്ത്യയില്‍ ആമസോണ്‍ വഴിയായിരിക്കും ബുക്കിങ് എന്നാണ് അറിയുന്നത്.

Writer - rishad

contributor

Editor - rishad

contributor

Similar News