'ബിക്‌സ്ബി', സാംസങിന്റെ സിരി; സാംസങ് എസ് 8 ല്‍ വിസ്‍മയിപ്പിക്കുന്ന സവിശേഷതകള്‍

Update: 2018-05-21 21:28 GMT
Editor : Alwyn K Jose
'ബിക്‌സ്ബി', സാംസങിന്റെ സിരി; സാംസങ് എസ് 8 ല്‍ വിസ്‍മയിപ്പിക്കുന്ന സവിശേഷതകള്‍

സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്ത് ആപ്പിളിന്റെ പ്രധാന എതിരാളിയായിരുന്നു സാംസങ്.

സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്ത് ആപ്പിളിന്റെ പ്രധാന എതിരാളിയാണ് സാംസങ്. എന്നാല്‍ അടുത്തകാലത്ത് ബാറ്ററി പൊട്ടിത്തെറിയും മറ്റുമായി സാംസങ് കുറച്ചൊന്നുമല്ല തലവേദന പേറിയത്. ഇത് വരുത്തിവെച്ച ചീത്തപ്പേര് ഗാലക്സി എസ് 8 ലൂടെ മറികടക്കുകയാണ് സാംസങിന്റെ ലക്ഷ്യം. ഐഫോണിന്റെ ഓരോ മോഡല്‍ ഇറങ്ങുമ്പോഴും അതിനെ വെല്ലുവിളിച്ചായിരിക്കും ഗാലക്സി മോഡല്‍ വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ ഗാലക്സി എസ് 8 ന്റെ സവിശേഷതകള്‍ എന്തൊക്കെയായിരിക്കുമെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്.

Advertising
Advertising

എസ്8 ന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങളെക്കുറിച്ചുള്ള പലതരം വാര്‍ത്തകള്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ കറങ്ങിത്തിരിയുന്നുണ്ട്. ഐഫോണിലെ സിരിക്ക് സമാനമായ ഡിജിറ്റല്‍ അസിസ്റ്റന്‍സ്, സാംസങ് എസ് 8 ലുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 'ബിക്‌സ്ബി' ( Samsung Bixby ) എന്നാണ് ഡിജിറ്റല്‍ അസിസ്റ്റന്റിന്റെ പേര്. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന എന്നിവയുടെ സാംസങ് പതിപ്പാണ് 'ബിക്‌സ്ബി'. എട്ട് ഭാഷകള്‍ കേട്ട് മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ 'ബിക്‌സ്ബി'ക്ക് കഴിവുണ്ട്. ഐഫോണിലെ സിരിയെ കടത്തിവെട്ടുന്ന ബുദ്ധിയാണ് 'ബിക്‌സ്ബി'ക്കുള്ളതെന്ന് സാംസങ് അവകാശപ്പെടുന്നു. ഈ മാസം അവസാനത്തോടെ ഗാലക്സി എസ് 8 വിപണിയില്‍ എത്തും. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News