ഇന്ത്യന്‍ നിര്‍മ്മിത ആപ്പിള്‍ ഐഫോണ്‍ വിപണിയിലേക്ക് 

Update: 2018-05-24 13:15 GMT
Editor : rishad
ഇന്ത്യന്‍ നിര്‍മ്മിത ആപ്പിള്‍ ഐഫോണ്‍ വിപണിയിലേക്ക് 

പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക. ഐഫോണിന്റെ എസ്.ഇ മോഡലാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

ആപ്പിള്‍ കമ്പനിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക. ഐഫോണിന്റെ എസ്.ഇ മോഡലാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. തായ്‌വാന്റെ വിസ്റ്റ്‌റോണ്‍ കോര്‍പ് കമ്പനിയുമായി സഹകരിച്ചാണ് നിര്‍മ്മാണം. കര്‍ണ്ണാടകയിലാണ് പ്ലാന്റെന്നാണ് വിവരം. ആപ്പിള്‍ തങ്ങളുടെ ഇന്ത്യന്‍ പ്ലാന്റിനെക്കുറിച്ച് ആധികാരികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Advertising
Advertising

39,999 രൂപക്കായിരുന്നു ഐഫോണ്‍ എസ്.ഇ ഇന്ത്യയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ എസ്.ഇ(32 ജിബി)യുടെ വില 22,000ത്തിനടുത്താണ്. അതേസമയം ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്.ഇ മോഡലിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുറഞ്ഞ വിലയില്‍ ഫോണുകള്‍ ലഭ്യമാക്കാനാണ് ആപ്പിള്‍ വിവിധ രാജ്യങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി നികുതി ഇളവിനുള്‍പ്പടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഐഫോണിന്റെ ഫൈവ് എസിനെപ്പോലെ 4ഇഞ്ച് സ്‌ക്രീനാണ് ഇസ്.ഇ മോഡലിനും. പരീക്ഷണം വിജയിച്ചാല്‍ ഐഫോണിന്റെ മറ്റു മോഡലുകളും കുറഞ്ഞവിലക്ക് ഇന്ത്യയില്‍ ലഭിക്കും. സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ടെന്ന് നേരത്തെ തെളിഞ്ഞതാണ്.

Writer - rishad

contributor

Editor - rishad

contributor

Similar News