ഫേസ്‍ബുക്ക് ലൈവ് വീഡിയോ ഇനി ഏവര്‍ക്കും; ലൈവ് വീഡിയോയ്ക്ക് ചെയ്യേണ്ടത്...

Update: 2018-05-26 16:00 GMT
Editor : Alwyn K Jose
ഫേസ്‍ബുക്ക് ലൈവ് വീഡിയോ ഇനി ഏവര്‍ക്കും; ലൈവ് വീഡിയോയ്ക്ക് ചെയ്യേണ്ടത്...
Advertising

അടുത്തിടെ വരെ സെലിബ്രിറ്റികള്‍ക്കും ഫേസ്‍ബുക്ക് പേജുകള്‍ക്കും വേണ്ടി മാത്രമായിരുന്ന ലൈവ് വീഡിയോ ഫീച്ചര്‍ ഇനി ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യം.

അടുത്തിടെ വരെ സെലിബ്രിറ്റികള്‍ക്കും ഫേസ്‍ബുക്ക് പേജുകള്‍ക്കും വേണ്ടി മാത്രമായിരുന്ന ലൈവ് വീഡിയോ ഫീച്ചര്‍ ഇനി ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യം. ഫേസ്‍ബുക്കിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ വഴിയാണ് ഫേസ്‍ബുക്ക് ലൈവ് വീഡിയോ സൌകര്യം ലഭിക്കുക. അമേരിക്കയിലെ പ്രൊഫൈലുകളിലാണ് ആദ്യം ഫേസ്‍ബുക്ക് ലൈവ് വീഡിയോ എത്തിയത്. സ്റ്റാറ്റസ് ബോക്സിനു തൊട്ടുതാഴെ ഫോട്ടോ, ചെക്ക് ഇന്‍ തുടങ്ങിയ ബട്ടനുകള്‍ക്ക് തൊട്ടടുത്ത് തന്നെയാണ് ലൈവ് വീഡിയോയുടെ ചിഹ്നം. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ലൈവ് വീഡിയോയുടെ വിന്‍ഡോ ലഭിക്കും. തുടര്‍ന്ന് വളരെ അനായാസമായ ഒന്നോ രണ്ടോ ക്ലിക്കിനുള്ളില്‍ നിങ്ങള്‍ക്ക് വീഡിയോ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ കഴിയും. ഏകദേശം നാലു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ സംപ്രേക്ഷണം ചെയ്യാനാണ് ഫേസ്‍ബുക്ക് സൌകര്യം ഒരുക്കുന്നത്.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News