ചാര്‍ജിങിനിടെ ജിയോ ഫോണ്‍ പൊട്ടിത്തറിച്ചു; സത്യമെന്ത് ?

Update: 2018-05-26 14:28 GMT
Editor : Alwyn K Jose
ചാര്‍ജിങിനിടെ ജിയോ ഫോണ്‍ പൊട്ടിത്തറിച്ചു; സത്യമെന്ത് ?
Advertising

ഏറ്റവും വിലക്കുറവില്‍ 4ജി ഫോണ്‍ എന്ന ആകര്‍ഷക ഓഫറുമായി റിലയന്‍സ് അവതരിപ്പിച്ച ജിയോ ഫോണ്‍ ചാര്‍ജിങിനിടെ പൊട്ടിത്തെറിച്ചതായി പരാതി.

ഏറ്റവും വിലക്കുറവില്‍ 4ജി ഫോണ്‍ എന്ന ആകര്‍ഷക ഓഫറുമായി റിലയന്‍സ് അവതരിപ്പിച്ച ജിയോ ഫോണ്‍ ചാര്‍ജിങിനിടെ പൊട്ടിത്തെറിച്ചതായി പരാതി. 1500 രൂപ മാത്രം വില വരുന്ന ജിയോ ഫോണ്‍ വിപണിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ബുക്ക് ചെയ്തത്. ഫോണിന്‍റെ വിലയായ 1500 രൂപ മൂന്നു വര്‍ഷത്തിന് ശേഷം തിരികെ ലഭിക്കുമെന്ന ഓഫര്‍ കൂടിയായപ്പോള്‍ ആവശ്യക്കാരുടെ എണ്ണം ഊഹിക്കാവുന്നതിലും അപ്പുറമായി.

ഏതായാലും ജിയോയെ സംബന്ധിച്ച് അത്ര ശുഭമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മാസം ഉപയോഗിക്കാന്‍ തുടങ്ങിയ ഫോണ്‍, ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററിയുടെ ഭാഗം കത്തി ഉരുകിയ നിലയിലുള്ള ജിയോ ഫോണിന്‍റെ ചിത്രങ്ങളും ട്വിറ്ററില്‍ പരാതിക്കാരന്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താവ് മനപൂര്‍വം ഫോണ്‍ നശിപ്പിച്ചതാണെന്നാണ് കമ്പനിയുടെ വാദം. ഫോണിന്‍റെ മുന്‍ഭാഗത്തിന് പൊട്ടിത്തെറിയില്‍ യാതൊരു നാശവും സംഭവിച്ചിട്ടില്ലെന്നതാണ് കമ്പനിയുടെ വാദത്തിന് അടിസ്ഥാനം. ഫോണ്‍ പൊട്ടിത്തെറിച്ചാല്‍ മുന്‍ഭാഗത്തിനും കുഴപ്പങ്ങളുണ്ടാകുമെന്നും ഈ സംഭവത്തില്‍ ഇതില്ലെന്നും കമ്പനി വിശദീകരിക്കുന്നു. ജിയോ ഫോണ്‍ അന്താരാഷ്ട്ര ഗുണമേന്മയിലും സുരക്ഷാ മുന്‍കരുതലിലുമൊക്കെയാണ് നിര്‍മിക്കുന്നത്. ഗുണമേന്മയും സുരക്ഷയും പരിശോധിച്ച ശേഷമാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ മനപൂര്‍വം നശിപ്പിച്ചതാണെന്നാണ് നിഗമനമെന്നും കമ്പനി വ്യക്തമാക്കി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News