ഈ ടിവിയുണ്ടോ? കൊതുകിനെ തുരത്താം

Update: 2018-05-26 10:22 GMT
Editor : admin | admin : admin
ഈ ടിവിയുണ്ടോ? കൊതുകിനെ തുരത്താം
Advertising

ഇനി കൊതുകി തുരത്താന്‍ കൊതുക് തിരികളെയോ മോസ്കിറ്റോ കില്ലര്‍ ഉപകരണങ്ങളെയോ ആശ്രയിക്കേണ്ടതില്ല

മാലിന്യം വലിച്ചെറിയുന്ന ശീലം എന്നു തുടങ്ങിയോ അന്നു മുതല്‍ കൊതുക് ശല്യവും വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇനി കൊതുകിനെ തുരത്താന്‍ കൊതുക് തിരികളെയോ മോസ്കിറ്റോ കില്ലര്‍ ഉപകരണങ്ങളെയോ ആശ്രയിക്കേണ്ടതില്ല. പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ എല്‍ജി അവതരിപ്പിച്ച പുതിയ ടെലിവിഷന്‍ വാങ്ങിയാല്‍ മതി. ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും, കൊതുകിനെ തുരത്താന്‍ കാല്‍ ലക്ഷം രൂപ വില ടിവി വാങ്ങുന്നതാണോ കൊതുക് തിരി വാങ്ങുന്നതാണോ ലാഭമെന്ന്. എന്നാല്‍ പുതിയ ടിവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ എല്‍ജിയുടെ ഈ മോഡല്‍ ടിവി വാങ്ങിയാല്‍ പിന്നീട് കൊതുകിനെ തുരത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. ഈ ടെലിവിഷന്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായതാണെന്ന് എല്‍ജി ഇലക്രോണിക്‌സ് ഡയറക്ടര്‍ ഹവാര്‍ഡ് ലീ പറഞ്ഞു. ടിവിയില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാസോണിക് ഉപകരണമാണ് കൊതുകുകളെ തുരത്തുന്നത്. ശബ്ദതരംഗ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. വിഷപദാര്‍ത്ഥങ്ങളോ കെമിക്കലുകളോ കൊതുകിനെ തുരത്തുന്നതിനായി ടെലിവിഷന്‍ ഉപയോഗിക്കുന്നില്ല. ദോഷകരമായ റേഡിയേഷനുകളും ടിവിയിലില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ടു മോഡലുകളാണ് എല്‍ജി പുറത്തിറക്കിയിരിക്കുന്നത്. 32 ഇഞ്ച് ടിവിക്ക് 26,900 രൂപയും 42 ഇഞ്ചിന് 47,500 രൂപയുമാണ് വിപണിയിലെ വില.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News