ഗൂഗിള്‍ ഗ്ലാസുപയോഗിച്ച് ലോകത്ത് ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയ ബ്രിട്ടനില്‍

Update: 2018-05-29 10:35 GMT
Editor : admin
ഗൂഗിള്‍ ഗ്ലാസുപയോഗിച്ച് ലോകത്ത് ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയ ബ്രിട്ടനില്‍
Advertising

റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ 78 വയസായ രോഗിയുടെ ശരീരത്തില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് തല്‍സമയം വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും കണ്ടത്.

ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തെടെ ലോകത്തെ ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്ര ക്രിയ ബ്രിട്ടനില്‍ നടന്നു. ഡോക്ടന്‍ ശാഫി അഹമദ് നേതൃത്വം നല്‍കിയ ശസ്ത്രക്രിയ ഗൂഗിള്‍ ഗ്ലാസിലൂടെ ഗസയിലെ വിദ്യാര്‍ഥികളടക്കം ലോകത്തുടനീളം 13000 ആളുകള്‍ തല്‍സമയം കണ്ടു.

റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ 78 വയസായ രോഗിയുടെ ശരീരത്തില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് തല്‍സമയം വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും കണ്ടത്.

ശസ്ത്രക്രിയ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ അഹമദ്, ഗസയിലെ ഇസ്‍ലാമിക് സര്‍വകലാശാലയുടെ മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍ ഖാമിസ് അലസി, എന്നിവരാണ് ശസ്ത്രക്രിയ തല്‍സമയം കാണാനുള്ള സൌകര്യം ഒരുക്കിയത്.

അതോടൊപ്പം ഇസ്രയേലിന്റെ കടുത്ത ഉപരോധം കാരണം ഗസയിലേക്ക് അയച്ച ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒരു പ്രവറ്റ് കമ്പനിയില്‍ നിന്നും ഡോക്ടര്‍ അലസി സംഘടിപ്പിച്ച മൂന്ന് ഗ്ലാസ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ ഗസയിലെ വിദ്യാര്‍ഥികള്‍ തല്‍സമയം കണ്ടത്.
"വിര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റിന്റെ കുറവ് കാരണം ലൈവ് സ്ട്രീമിങ് ബുദ്ധിമുട്ടായിരുന്നു". ഡോക്ടര്‍ അലസി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News