ജിയോ 4ജി ലാപ്‍ടോപ് വരുന്നു; വിലയും സവിശേഷതകളും

Update: 2018-05-31 13:30 GMT
Editor : Alwyn K Jose
ജിയോ 4ജി ലാപ്‍ടോപ് വരുന്നു; വിലയും സവിശേഷതകളും

ഇന്ത്യന്‍ ടെലികോം മേഖലയില്‍ അവതരിച്ച് മാസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ കണ്ടെത്തി എതിരാളികളെ ഞെട്ടിച്ച റിലയന്‍സ് ജിയോ, ഇലക്ടോണിക്സ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ അവതരിച്ച് മാസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ കണ്ടെത്തി എതിരാളികളെ ഞെട്ടിച്ച റിലയന്‍സ് ജിയോ, ഇലക്ടോണിക്സ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. ‍ഡിടിഎച്ചും ബ്രോഡ്ബാന്‍ഡും ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജിയോയില്‍ നിന്നു 4ജി ലാപ്ടോപ് എത്തുന്നത്. ആപ്പിളിന്‍റെ മാക്ബുക്കിനെ വെല്ലാന്‍ കരുത്തുമായാണ് ജിയോ 4ജി ലാപ്ടോപ് എത്തുന്നത്.

Advertising
Advertising

13.3 ഇഞ്ച് ഫുള്‍ എച്ച്ഡ‍ി ഡിസ്പ്ലേയാണ് ജിയോ 4ജി ലാപ്ടോപിനുള്ളത്. 4ജി സിം ഇടാനുള്ള സ്ലോട്ടുമായാണ് ലാപ്ടോപ് എത്തുക. ഇതുവഴി 4ജി ഇന്‍റര്‍നെറ്റ് നേരിട്ട് ഉപയോഗിക്കാന്‍ കഴിയും. 4ജി സിം സ്ലോട്ടുമായി എത്തുന്ന ആദ്യ ലാപ്ടോപും ഇതായിരിക്കും. വീഡിയോ കോളുകള്‍ക്കായി എച്ച്ഡി കാമറയാണ് ഇതിലുണ്ടാകുക. ഇന്‍റര്‍ പെന്‍റ്റിയം ക്വാഡ് കോര്‍ പ്രൊസസര്‍, 4ജിബി റാം, 128 ജിബി എസ്എസ്ഡി സ്റ്റോറേജ്, 64 ഇഎംഎംസി സ്റ്റോറേജ്, ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ടുകള്‍, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്‍ഡി കാര്‍ഡ് സ്ലോട്ട് തുങ്ങിയ സൌകര്യങ്ങളുമായി എത്തുന്ന ജിയോ 4ജി ലാപ്ടോപ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 12.2 എംഎം കനവും 1.2 കിലോഗ്രാം ഭാരവുമാണ് പുതിയ ലാപ്ടോപിനുണ്ടാകുക. ചൂട് ആകുന്നത് കുറക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ജിയോ 4ജി ലാപ്ടോപിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാന്‍ കഴിയും. 35,000 രൂപക്കും 45,000 രൂപക്കുമിടയിലായിരിക്കും വില. ജിയോ ലാപ്ടോപ് എന്നു മുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News