സൗജന്യമെന്ന് കേട്ട് ജിയോ ഫോണ്‍ വാങ്ങാന്‍ ഓടണ്ട; അറിഞ്ഞിരിക്കണം ഈ ന്യൂനതകള്‍

Update: 2018-05-31 01:43 GMT
Editor : Alwyn K Jose
സൗജന്യമെന്ന് കേട്ട് ജിയോ ഫോണ്‍ വാങ്ങാന്‍ ഓടണ്ട; അറിഞ്ഞിരിക്കണം ഈ ന്യൂനതകള്‍
Advertising

പ്രതിമാസം ഒന്നോ ഒന്നരയോ ജിബി മാത്രം ഡാറ്റ ഉപയോഗിച്ചിരുന്ന ഒരു ജനതയെ അതിവേഗ ഇന്റര്‍നെറ്റ് കാട്ടി മോഹിപ്പിച്ച റിലയന്‍സ് ജിയോ സൗജന്യങ്ങള്‍ കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം കോടികളാക്കി കഴിഞ്ഞു.

പ്രതിമാസം ഒന്നോ ഒന്നരയോ ജിബി മാത്രം ഡാറ്റ ഉപയോഗിച്ചിരുന്ന ഒരു ജനതയെ അതിവേഗ ഇന്റര്‍നെറ്റ് കാട്ടി മോഹിപ്പിച്ച റിലയന്‍സ് ജിയോ സൗജന്യങ്ങള്‍ കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം കോടികളാക്കി കഴിഞ്ഞു.

മറ്റു ടെലികോം കമ്പനികള്‍ക്ക് മരണമുഴക്കിയ ജിയോ, വലിയൊരു സമൂഹത്തെ ലക്ഷ്യമാക്കി 4ജി ഇന്റര്‍നെറ്റിനെ സൗജന്യത്തില്‍ കുരുക്കി എറിഞ്ഞപ്പോള്‍ കുരുങ്ങിയത് കോടികളാണ്. എന്നാല്‍ നിലനില്‍പ്പിനായി മറ്റു കമ്പനികളെയും സൗജന്യത്തിന്റെയും വിലക്കുറവിന്റെയും പാതയിലേക്ക് ഇറങ്ങിവരാന്‍ നിര്‍ബന്ധിതരാക്കിയത് ജിയോ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസമാണ് നല്‍കിയതും. ഇപ്പോഴിതാ സൗജന്യ ഫോണുമായാണ് ജിയോയുടെ വരവ്. 1500 രൂപ ആദ്യം നല്‍കണമെങ്കിലും മൂന്നു വര്‍ഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് തിരികെ കിട്ടുമെന്നാണ് റിലയന്‍സ് ഉറപ്പ് നല്‍കുന്നത്. ഒറ്റനോട്ടത്തില്‍ അതീവ ആകര്‍ഷകമാണ് ജിയോയുടെ ഈ ഓഫര്‍. എന്നാല്‍ ഈ ഫോണിന് ചില ന്യൂനതകളുമുണ്ട്. നിലവില്‍ ജിയോയും എയര്‍ടെല്ലുമൊക്കെ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് ഈ സൗജന്യ ഫോണ്‍ വലിയ സംഭവമൊന്നുമായിരിക്കില്ല.

പരിധികളില്ലാത്ത 4ജി ഡാറ്റ ഉപയോഗം എന്നാണ് ഈ സൗജന്യ ഫോണിനൊപ്പമുള്ള വാഗ്‍ദാനമെങ്കിലും 500 എംബി മാത്രമാണ് 4ജി വേഗതയില്‍ ഒരു ദിവസം ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയുക. 500 എംബി കഴിഞ്ഞാല്‍ പിന്നെ 2ജി വേഗതയിലേക്ക് കുറയും. 154 രൂപയുടെ റീചാര്‍ജ് പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കിലാണ് ഇത്. ഇതേസമയം, 309 രൂപയുടെ പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 56 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം ഒരു ജിബി വരെ 4ജി ഡാറ്റ ലഭിക്കും. ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ വിവര കൈമാറ്റത്തിനും സമയം പോക്കിനും ഉപയോഗിക്കുന്ന വാട്സ്ആപ് ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്നതാണ് മറ്റൊരു ന്യൂനത. അതേസമയം, വാട്സ്ആപ് വൈകാതെ ലഭ്യമാക്കുമെന്നാണ് കരുതുന്നതെങ്കിലും എന്നാല്‍ ഇത് എന്നുണ്ടാകും എന്ന ചോദ്യത്തിന് മാത്രം കൃത്യമായ ഉത്തരമില്ല. പകരം ജിയോ ചാറ്റ് പോലുള്ള ആപുകളെയാണ് റിലയന്‍സ് പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന സംശയമാണുള്ളത്. രാത്രിയില്‍ പരിധികളില്ലാത്ത ഡാറ്റ ഉപഭോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നതെങ്കിലും രാത്രി 2 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ഇതിന്റെ സമയപരിധി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News