ലെനോവ കെ8 വിപണിയില്‍, റെഡ് മി നോട്ട് 4 നെ വെല്ലുമോ?

Update: 2018-06-01 05:54 GMT
Editor : admin
ലെനോവ കെ8 വിപണിയില്‍, റെഡ് മി നോട്ട് 4 നെ വെല്ലുമോ?
Advertising

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രിയങ്കരമായി മാറിയ റെഡ് മി നോട്ട് 4 നെ ഉന്നം വച്ചാണ് ലനോവ പുതിയ ഫോണ്‍ ഇറക്കിയിട്ടുള്ളത്. സമാന സ്വഭാവ സവിശേഷതകളുള്ള ഇവ തമ്മില്‍ ശക്തമായ മത്സരത്തിന്

ഏറെ കാത്തിരിപ്പിനൊടുവില്‍ ലനോവയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ കെ8 നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി. രണ്ട് മോഡലുകളായാണ് ഫോണ്‍ വിപണി പിടിച്ചിട്ടുള്ളത്. 3GB RAM/ 32GB ഫോണിന് 12,999 രൂപയാണ് വില. 4GB RAM/ 64GB ഫോണിന് 13,999 രൂപയും. സെല്‍ഫി പ്രിയര്‍ക്ക് ഏറെ പ്രിയങ്കരമാകുന്ന മുന്‍ വശത്ത് LED ഫ്ലാഷോടു കൂടെയുള്ള ഫോണിന് കരുത്ത് പകരുന്നത് ആന്‍ഡ്രോയ്ഡ് 7.1.1 നൌഗട്ടാണ്. 5000 - അലുമിനിയം സീരീസ് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഫോണില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനവും അതിവേഗ അപ്ഡേറ്റുകളും ഉറപ്പാക്കുന്നതിനായി സ്റ്റോക് ആന്‍ഡ്രോയ്ഡാണ് ഉപയോഗിച്ചിട്ടുള്ളത്.

5.5 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‍പ്ലേ (1080*1920 പിക്സല്‍), ഗോറില്ല ഗ്ലാസ് സംരക്ഷണം, ഡ്യുവല്‍ റിയര്‍ കാമറ, 13 മെഗാ പിക്സല്‍ ഫ്രണ്ട് കാമറ എന്നിവയാണ് ഫോണിന്‍റെ മറ്റ് സവിശേതകള്‍. 4G VoLTE, dual-band (2.4GHz and 5GHz) Wi-Fi 802.11ac, Bluetooth v4.1, GPS/ A-GPS, Micro-USB, 3.55 എംഎം ഓഡിയോ ജാക്ക് എന്നിവയും ഫോണിനെ ശ്രദ്ധേയമാക്കുന്നു. 13 മെഗാപിക്സല്‍, 5 മെഗാപിക്സല്‍ കാമറകളാണ് റിയറിലുള്ളത്. ബാറ്ററി ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 24.7 മണിക്കൂര്‍ ടോക്ക് ടൈം നിലകൊള്ളുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രിയങ്കരമായി മാറിയ റെഡ് മി നോട്ട് 4 നെ ഉന്നം വച്ചാണ് ലനോവ പുതിയ ഫോണ്‍ ഇറക്കിയിട്ടുള്ളത്. സമാന സ്വഭാവ സവിശേഷതകളുള്ള ഇവ തമ്മില്‍ ശക്തമായ മത്സരത്തിന് സാധ്യതയുള്ളതായാണ് വിപണിയിലെ അഭിപ്രായം.

Writer - admin

contributor

Editor - admin

contributor

Similar News