ഫേസ്‍ബുക്കിലെ റിയാക്ഷന്‍ ബട്ടനുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ്

Update: 2018-06-02 14:17 GMT
Editor : admin
ഫേസ്‍ബുക്കിലെ റിയാക്ഷന്‍ ബട്ടനുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ്
Advertising

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

ഫേസ്ബുക്കിലെ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയം പൊലീസിലെ ഇന്റേര്‍ണല്‍ സെക്യൂരിറ്റി വിഭാഗം ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

യൂസര്‍മാരുടെ മനോവികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് അവസരം നല്‍കുന്നതിനായാണ് ഫേസ്ബുക്കില്‍ റിയാക്ഷന്‍ ബട്ടനുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരിയിലാണ് ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണ്‍ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഉപയോക്താക്കളുടെ ന്യൂസ്ഫീഡുകളില്‍ എത്തുന്നതിനാലാണ് സ്വകാര്യത സംരക്ഷിക്കുന്നതിനായി റിയാക്ഷന്‍ ബട്ടനുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിലൂടെ മനുഷ്യരുടെ മനോവികാരങ്ങളും വില്‍പന ചരക്കാകുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ലൈക്ക് ബട്ടനുകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് എതിര്‍പ്പു പ്രകടിപ്പിക്കുന്നതിനുള്ള ബട്ടനുകളും ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ഉപയോക്താക്കള്‍ തന്നെയാണ് നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലൈക്കിനു പുറമെ അഞ്ചു ബട്ടനുകള്‍ കൂടി ഫേസ്ബുക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News