4ജിയിൽ നിന്ന് 5ജിയിലേക്ക് മാറുമ്പോള്‍; സംശയങ്ങളുണ്ടെങ്കില്‍ ഈ എക്സ്പോയിലേക്ക് വരൂ

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചൈന സ്മാർട്ട് എക്സ്പോയുടെ പ്രധാന ആകർഷണമായിരുന്നു അഞ്ചാം തലമുറ വയർലെസ് സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നത്

Update: 2018-08-28 03:32 GMT
Advertising

4ജിയിൽ നിന്ന് 5ജിയിലേക്ക് മാറുകയാണ് ലോകം. സെല്ലുലാർ സാങ്കേതിക വിദ്യയുടെ അഞ്ചാം തലമുറ എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആകും ഉണ്ടാവുക. ആ സംശയങ്ങൾ ദൂരീകരിക്കുകയാണ് ചൈനയിൽ നടക്കുന്ന ആദ്യ സ്മാർട്ട് ചൈന എക്സ്പോയിൽ.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചൈന സ്മാർട്ട് എക്സ്പോയുടെ പ്രധാന ആകർഷണമായിരുന്നു അഞ്ചാം തലമുറ വയർലെസ് സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നത്. 5 ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള റോബോട്ട് ഗോൾ കീപ്പറെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന്റെ നിർദ്ദേശം അനുസരിച്ച് അതിവേഗം ഗോളുകൾ സേവു ചെയ്യും ഈ ഗോൾ കീപ്പർ. ആരോഗ്യ മേഖലയിലും സ്വയം മുന്നോട്ടുപോകുന്ന കാറുകളിലും അടക്കം 5ജിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് ഇവർ പറയുന്നു.

ഭാവിയിൽ, 5ജി ആപ്ലിക്കേഷൻ ബ്രോഡ്ബാൻഡ് കൂടുതൽ ദൂരത്തേക്ക് വിപുലീകരിച്ചും കുറഞ്ഞ വിലയിലും ഉപഭോക്താക്കളിലെത്തിക്കാനാണ് പദ്ധതി. 2020 ഓടെ വാണിജ്യാവശ്യങ്ങൾക്കും 5ജി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഈ രംഗത്തെ രാജ്യത്തിന്റെ വളർച്ച ലോക വിപണിയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിത്തരുമെന്നും ഇവർ പറയുന്നു. സ്മാർട്ട് ടെക്നോളജി: സാമ്പത്തിക ശാക്തീകരണം; ജീവിത വളർച്ച എന്ന ആശയത്തിൽ ഊന്നിയുള്ളതാണ് എക്സ്പോ.

Tags:    

Similar News