പതിനഞ്ചാം വാര്‍ഷികത്തില്‍ ഫെയ്സ്ബുക്കിനായി ട്രോള്‍ വീഡിയോ ഇറക്കി ന്യൂയോര്‍ക്ക് ടെെംസ്

ഫെയ്സ്ബുക്ക് ആനിവേഴ്സറി വീഡിയോ ടാംബ്‍‍ലെറ്റ് ഉപയോഗിച്ചാണ് ന്യൂയോർക്ക് ടെെംസ് ഫെയ്സ്ബുക്കിന് ആശംസ നേർന്നത്

Update: 2019-02-06 05:48 GMT
Advertising

യൂസേഴ്സിന്റെ മെമ്മറകളും, വാർഷികങ്ങളും ഓർത്ത് വക്കുന്നതിൽ കേമനാണ് ഫെയ്സ്ബുക്ക്. ഓരോരുത്തരുടെയും അമൂല്യങ്ങളായ ജീവിത നിമിഷങ്ങൾ ഒപ്പിയെടുത്ത് പ്രത്യേക വീഡിയോ ഉണ്ടാക്കി തരുന്ന ഏർപ്പാടുണ്ട് സോഷ്യൽ മീഡിയ ഭീമന്. നമ്മുടെയെല്ലാവരുടെയും വാർഷികം ആഘോഷമാക്കുന്ന ഫെയ്സ്ബുക്കിന്, അതിന്റെ സ്വന്തം വാർഷികം കേമമായി ആഘോഷമാക്കാതെങ്ങനെ. ഫെയ്സ്ബുക്കിന്റെ 15ാം വാർഷികത്തിൽ ഈയൊരു കുറവ് നികത്തിയിരിക്കുകയാണ് ‘ന്യൂയോർക്ക് ‍ടെെംസ്’.

ഫെയ്സ്ബുക്ക് ആനിവേഴ്സറി വീഡിയോ ടാംബ്‍‍ലെറ്റ് ഉപയോഗിച്ചാണ് ന്യൂയോർക്ക് ടെെംസ് ഫെയ്സ്ബുക്കിന് ആശംസ നേർന്നത്. ഫെയ്സ്ബുക്ക് സമൂഹത്തിൽ പോസിറ്റീവ് മനോഗതി ഉണ്ടാക്കിയെന്ന്, വാർഷികത്തോടനുബന്ധിച്ച് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നേരത്തെ കുറിക്കുകയുണ്ടായി. ഇതിനുള്ള പരോക്ഷ മറുപടിയായാണ് ടെെംസിന്റെ ട്രോള്‍ വീഡിയയോ. ഫെയ്സ്ബുക്കിന് നേരെ ഉയർന്ന വിമർശനങ്ങളും, വിവര ചോർച്ചാ വിവാദവും അതിനെ തുടർന്ന് നടന്ന കോടതി ഇടപെടലുകളുമെല്ലാം ചൂണ്ടി കാട്ടിയുള്ളതാണ് ആനിവേഴ്സറി വീഡിയോ.

എന്തായാലും വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് കുറഞ്ഞ നേരം കൊണ്ട് 3000 തവണയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.

Tags:    

Similar News