ഫോണിന് പുറത്ത് വെച്ചാല്‍ ചാര്‍ജാവും; ഇത് സാംസങ് ഗ്യാലക്‌സി ഇയര്‍ ബഡ്‌സ് 

പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സുമായി സാംസങ്. ഗ്യാലക്‌സി എസ് 10 അവതരണ വേളയിലാണ് ഇയര്‍ബഡ്‌സും പുറത്തിറക്കിയിരിക്കുന്നത്. 

Update: 2019-02-21 12:41 GMT
Advertising

പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സുമായി സാംസങ്. ഗ്യാലക്‌സി എസ് 10 അവതരണ വേളയിലാണ് പുതിയ ഇയര്‍ബഡ്‌സും പുറത്തിറക്കി യിരിക്കുന്നത്. ആപ്പിള്‍ എയര്‍പോഡുകള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് സാംസങിന്റെ ഇയര്‍ബഡ്‌സ്. ഗിയര്‍ ഐകോണ്‍ എക്‌സ് ഫിറ്റ്‌നസ് ഇയര്‍ബഡുമായി സാംസങ് നേരത്തെ വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഇയര്‍ബഡ്‌സ് എത്തുന്നത്.

ആകര്‍ഷകമായ കളറുകളില്‍ മ്യൂസിക് ഫ്രണ്ട്‌ലിയിലാണ് പുതിയ ഇയര്‍ബഡ്‌സുകള്‍. ഗ്യാലക്‌സി എസ്10 സ്മാര്‍ട്ട്‌ഫോണിന്റെ പുറകില്‍വെച്ചാല്‍ ചാര്‍ജാവുന്ന സംവിധാനമാണ് ഇതിലെ വയര്‍ലെസ് ചാര്‍ജിങ്. പുറമെ യുഎസ്ബി സി ടൈപ് കേബിള്‍ വഴിയും ചാര്‍ജ് ചെയ്യാനാവും. ഒരൊറ്റ ചാര്‍ജിങില്‍ തന്നെ ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ് ലഭിക്കും. മുന്‍ ഇയര്‍ബഡ്‌സിനെ അപേക്ഷിച്ച് ഭാരവും കുറവാണ്.

വോയിസ് അസിസ്റ്റന്‍സ്, ബെറ്റര്‍ സൗണ്ട് ക്വാളിറ്റി എന്നിവയും ഇയര്‍ബഡ്‌സിന്റെ പ്രത്യേകതകളാണ്. ഏകദേശം 9,200 രൂപയാണ് വില. മാര്‍ച്ച് എട്ട് മുതല്‍ തെരഞ്ഞടുത്ത മാര്‍ക്കറ്റുകളിലാണ് ഇയര്‍ബഡ് ആദ്യം എത്തുക.

കൂടുതല്‍ പ്രത്യേകതകള്‍(വീഡിയോയില്‍)

Full View
Tags:    

Similar News