മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സാന്‍ഫ്രാന്‍സിസ്കോ

മുഖം തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നതായി പരാതികള്‍ ഉണ്ടായിരുന്നു

Update: 2019-05-16 04:09 GMT
Advertising

സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്നു എന്ന് ചൂണ്ടികാട്ടി മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യക്ക് നിരോധനം ഏര്‍പ്പെടുത്തുക യാണ് സാന്‍ഫ്രാന്‍സിസ്കോ. ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നിയമനിര്‍മാണ സഭയുടെ അംഗീകാരം തേടണം. ഇത്തരത്തില്‍ സര്‍ക്കാരിനും, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന ആദ്യ അമേരിക്കന്‍ നഗരമാണ് സാന്‍ഫ്രാന്‍സിസ്കോ.

മുഖം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. രഹസ്യ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സാൻഫ്രാൻസിസ്കോ ബോർഡ് ഓഫ് സൂപ്പർവൈസർമാര്‍ പാസാക്കി.

ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിർമ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം. എന്നാല്‍ പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. വലിയ രീതിയിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാന്‍ഫ്രാന്‍സിസ്കോ പോലുള്ള നഗരങ്ങളില്‍ പോലീസിന് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടാകണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News