പത്ത് കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ജിയോയും ഫേസ്ബുക്കും ഒന്നിക്കുന്നു

ഇന്ത്യയില്‍ നിലവില്‍ 62.7 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 71 കോടി പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇവരെ ലക്ഷ്യമിട്ടാണ് ജിയോയും ഫെയ്‌സ്ബുക് ഇറങ്ങുന്നത്.

Update: 2019-07-04 16:17 GMT
Advertising

പത്ത് കോടി ഇന്ത്യക്കാരെ ആദ്യ ഇന്റര്‍നെറ്റ് ഉപയോക്താക്കളാക്കാന്‍ റിലയന്‍സ് ജിയോയും ഫേസ്ബുക്കും ഒന്നിക്കുന്നു. ഇതിനായി ഇന്റര്‍നെറ്റ് സാക്ഷരതാ പദ്ധതി തുടങ്ങാനാണ് ഇവരുടെ പദ്ധതി. മുകേഷ് അംബാനിയുടേയും മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റേയും സംയുക്ത സംരംഭത്തിന് ഡിജിറ്റല്‍ ഉഡാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ ഇന്റര്‍നെറ്റ് സാക്ഷരതാ പദ്ധതിയായി ഡിജിറ്റല്‍ ഉഡാന്‍ മാറുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ 200 സ്ഥലങ്ങളിലായിരിക്കും ഡിജിറ്റല്‍ ഉഡാന്‍ അവതരിപ്പിക്കുക. പത്ത് പ്രാദേശിക ഭാഷകളില്‍ ക്ലസുകള്‍ സംഘടിപ്പിക്കും.

ഇന്ത്യയില്‍ നിലവില്‍ 62.7 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 71 കോടി പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇവരെ ലക്ഷ്യമിട്ടാണ് ജിയോയും ഫെയ്‌സ്ബുക് ഇറങ്ങുന്നത്. 30 കോടിയിലേറെ വരുന്ന ജിയോ വരിക്കാര്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കൂടി പഠിപ്പിക്കുകയും ലക്ഷ്യമാണ്. ഇത് പഠിപ്പിക്കാന്‍ ജിയോയും ഫെയ്‌സ്ബുക്കും എത്തുന്നത്.

ജിയോഫോണിലെ വാട്‌സാപ്പും ഫെയ്‌സ്ബുക് ആപ്പും ഉപയോഗിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. ആഴ്ച്ചയില്‍ എല്ലാ ശനിയാഴ്ചയുമാണ് ക്ലാസ് നടക്കുക. ജിയോഫോണിലെ ഫീച്ചറുകളെ കുറിച്ചാണ് പ്രധാനമായും ക്ലാസുകള്‍. ആദ്യഘട്ടത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ 7000 സ്ഥലങ്ങളിലേക്ക് ക്ലാസുകള്‍ വ്യാപിപ്പിക്കും.

Tags:    

Similar News