നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍

അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചത്.

Update: 2020-11-16 07:48 GMT
Advertising

സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ ദൗത്യമാണ് സ്പേസ് എക്സ്

രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകം നാല് യാത്രികരെ വീണ്ടും ബഹിരാകാശ നിലയത്തിലെത്തിച്ചത്. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ഫാല്‍ക്കന്‍ റോക്കറ്റില്‍ പേടകം കുതിച്ചുയര്‍ന്നത്.

അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. ആറ് ദിവസം നാലുപേരും ബഹിരാകാശ നിലയത്തില്‍ തുടരും. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ ദൗത്യമായി ക്രൂ ഡ്രാഗണ്‍ മാറി.

കോവിഡ് ബാധയെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലന്‍ മസ്‌കിന് വിക്ഷേപണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണൈന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡ്‌സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്‍റും നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ മൈക്ക് പെന്‍സ് വിക്ഷേപണം കാണാനെത്തിയിരുന്നു,.

Tags:    

Similar News