'സി.പി.എമ്മും-ആർ.എസ്.എസുമായി രണ്ടു ചർച്ചകള്‍ നടന്നു, രണ്ടിലും പിണറായി വിജയൻ പങ്കെടുത്തു'; ശ്രീ എം
തിരുവനന്തപുരത്തും കണ്ണൂരും വെച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഒരു നിഷ്പക്ഷ സ്ഥലത്തു ചര്‍ച്ചകള്‍ മതിയെന്ന തീരുമാനത്തിലാണ് ഹോട്ടലിൽ നടത്താൻ തീരുമാനിച്ചതെന്നും ശ്രീ എം
സി.പി.എമ്മും ആർ.എസ്.എസുമായി രണ്ടു സമാധാന ചർച്ചകള്‍ നടന്നതായും രണ്ടു യോഗത്തിലും പിണറായി വിജയൻ പങ്കെടുത്തതായും സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ എം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്തും കണ്ണൂരും വെച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഒരു നിഷ്പക്ഷ സ്ഥലത്തു ചര്‍ച്ചകള്‍ മതിയെന്ന തീരുമാനത്തിലാണ് ഹോട്ടലിൽ നടത്താൻ തീരുമാനിച്ചതെന്നും ശ്രീ എം പറഞ്ഞു.
ये à¤à¥€ पà¥�ें- ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണെന്ന് എം.വി ഗോവിന്ദൻ
ശ്രീ എം മധ്യസ്ഥനായി സി.പി.എമ്മും ആർ.എസ്. എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. അതെ സമയം സി.പി.ഐ.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ചർച്ച നടന്നതായി ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചിരുന്നു.
ये à¤à¥€ पà¥�ें- ശ്രീ എം ഇടനിലക്കാരനായി പിണറായി - ആര്‍എസ്എസ് ചര്‍ച്ച: സ്ഥിരീകരിച്ച് പി ജയരാജൻ
കണ്ണൂരിലെ മീറ്റിങ്ങിൽ തുടക്കത്തിൽ രണ്ടു വിഭാഗവും തമ്മിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും പിന്നീടു തണുത്തു. പിണറായി വിജയൻ വളരെ ശാന്തനായി ഇരുപക്ഷത്തെയും കൈകാര്യം ചെയ്തുവെന്നത് എടുത്തുപറയേണ്ടതാണ്. സമാധാനമുണ്ടാക്കാൻ സഹകരിക്കാമെന്ന് ഇരുപക്ഷവും പറഞ്ഞു. വളരെ നന്നായിത്തന്നെ ആ ചർച്ചയും നടന്നു. പിന്നീട് അവർ തമ്മിൽ ചർച്ചകളുണ്ടായോ എന്ന് എനിക്കറിയില്ല. ഞാൻ അതുമായി പിന്നീടു ബന്ധപ്പെട്ടിട്ടില്ല. എന്തായാലും അതോടെ കണ്ണൂരിലെ സംഘർഷവും ആക്രമണങ്ങളും കുറഞ്ഞു. സമാധാനം സ്ഥാപിക്കാൻ സഹകരിച്ചതിന് ഞാൻ ഇരുകൂട്ടരോടും നന്ദി പറഞ്ഞിരുന്നു. ഞങ്ങൾക്കും അതിനു താൽപര്യമുണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞത്. ഇത്രയുമാണ് ചർച്ചകൾ സംബന്ധിച്ചു നടന്നത്.ശ്രീ എം
ആർ.എസ്.എസും സിപിഎമ്മുമായി ബന്ധിപ്പിക്കുന്ന ലിങ്ക് ആണ് താനെന്നെ വിവാദങ്ങളില്‍ വാസ്തവമില്ലെന്നും എല്ലാവരുമായും അടുപ്പമുണ്ട് എന്നല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമോ മറ്റു ബന്ധങ്ങളോ ഇല്ലെന്നും ശ്രീ എം പറഞ്ഞു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറുമായി അടുപ്പമുണ്ടെന്ന വാദവും ശ്രീ എം നിഷേധിച്ചു. വളരെ വർഷങ്ങൾക്കു മുമ്പ് ഹിമാലയത്തിലെ സഞ്ചാരത്തിനു ശേഷം ഡൽഹിയിലെത്തിയ കാലത്ത് ഓര്‍ഗനൈസറിലെ സബ് എഡിറ്റര്‍ ബാലശങ്കറിനെ പരിചയപ്പെട്ടതായും അദ്ദേഹമാണ് ഡൽഹിയിൽ താമസസൗകര്യവും മറ്റും ശരിയാക്കിത്തന്നതെന്നും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നല്ലാതെ ഓർഗനൈസറുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ശ്രീ എം പറഞ്ഞു.