കര്‍ഷക സമരത്തെ പിന്തുണച്ചില്ല,അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധം; അറസ്റ്റ്

പഞ്ചാബില്‍ നിന്നുള്ള രാജ്ദീപ് രമേഷ് സിങ് എന്നയാളാണ് ഫിലിം സിറ്റിയിലേക്ക് പോകുകയായിരുന്ന അജയ്‌ദേവ്ഗണിന്റെ കാര്‍ തടഞ്ഞത്.

Update: 2021-03-04 07:17 GMT

കര്‍ഷക സമരത്തെ പിന്തുണക്കാത്തതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധം. പഞ്ചാബില്‍ നിന്നുള്ള രാജ്ദീപ് രമേഷ് സിങ് എന്നയാളാണ് ഫിലിം സിറ്റിയിലേക്ക് പോകുകയായിരുന്ന അജയ്‌ദേവ്ഗണിന്റെ കാര്‍ തടഞ്ഞത്. ഓട്ടോയില്‍ നിന്നിറങ്ങിയ രാജ്ദീപ്, അജയ്‌ദേവ്ഗണിന്റെ കാറിന് മുന്നിലേക്ക് വന്നാണ് പ്രതിഷേധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്ദീപിനെതിരെ കേസ് എടുത്തു.

അജയ്ദേവ്ഗണിന്റെ ബോഡിഗാര്‍ഡിന്റെ പരാതിപ്രകാമാണ് മുംബൈ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജ്ദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം അജയ്ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായി. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളൊന്നുമില്ലെന്ന് പലരും ട്വിറ്ററില്‍ കുറിക്കുന്നു.

Advertising
Advertising

watch video

Tags:    

Similar News