തൃശൂരില്‍ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

ത്രികോണ മത്സരം നടന്ന തൃശൂരില്‍ റെക്കോര്‍ഡ് പോളിംഗ്. 77.84 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. ഇടത് മുന്നണിക്കും യു.ഡി.എഫിനും ഒപ്പം ഇത്തവണ എന്‍.ഡി.എക്കും തൃശൂരില്‍ വിജയ പ്രതീക്ഷയുണ്ട്.

Update: 2019-04-24 02:41 GMT

ത്രികോണ മത്സരം നടന്ന തൃശൂരില്‍ റെക്കോര്‍ഡ് പോളിംഗ്. 77.84 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. ഇടത് മുന്നണിക്കും യു.ഡി.എഫിനും ഒപ്പം ഇത്തവണ എന്‍.ഡി.എക്കും തൃശൂരില്‍ വിജയ പ്രതീക്ഷയുണ്ട്. തൃശൂരില്‍ മുന്നണികള്‍ക്ക് ആത്മവിശ്വാസം ഏറുകയാണ്, അതിന് കാരണം പലതാണ്. വോട്ടിംഗ് ശതമാനം കൂടുതല്‍ ശബരിമല വിഷയം, ദേശീയ തലത്തിലെ മോദി രാഹുല്‍ പോരാട്ടം ഫലം അനുകൂലമാണെന്ന് സമര്‍ത്ഥിക്കാന്‍ വാദ പ്രതിവാദങ്ങള്‍ ഏറെയാണ് യു.ഡി.എഫിനും ഇടത് മുന്നണിക്കും.

Full View

കണക്കുകളില്‍ വിശ്വാസമില്ല എന്‍.ഡി.എക്ക്. പ്രത്യേകിച്ച് സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തവണ വോട്ട് ചെയ്തവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് മണ്ഡലത്തില്‍. വോട്ട് വര്‍ധന ആര്‍ക്ക് അനുകൂലം, കഴിഞ്ഞ തവണ കൂടെ നിന്നവര്‍ ഇത്തവണ കൂടെ ഉണ്ടാകുമോ, മറുചേരിക്കൊപ്പം നേരത്തെ പോയവര്‍ ചാരത്തുണ്ടാകുമോ ഇത്തവണ, കൃത്യമായ ഉത്തരത്തിന് മെയ് 23 വരെ കാത്തിരിക്കാനാണ് തൃശൂരിലെ മുന്നണി നേതൃത്വങ്ങളുടെ മറുപടി.

Tags:    

Similar News