മോഹന്‍ലാലിന്‍റെ പിന്തുണ തേടി സുരേഷ് ഗോപി

മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്‍തുണ തേടിയത്

Update: 2019-04-22 08:36 GMT

നടന്‍ മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സന്ദര്‍ശനം

മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലന്നും ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നൽകിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertising
Advertising

പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ ലഫ്. കേണൽ പത്മഭൂഷൺ ഭരത് മോഹൻലാലിനെയും അഭിവന്ദ്യ മാതാവിനെയും അദ്ദേഹത്തിന്റെ എറണാകുളം എളമക്കരയിലെ വസതിയിൽ സന്ദർശിക്കുന്നു.

Posted by Suresh Gopi on Sunday, April 21, 2019

സുരേഷ് ഗോപിക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഏറെ നേരം സംസാരിച്ച ശേഷമായിരുന്നു സുരേഷ്ഗോപിയുടെ മടക്കം . ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്കിലും പേജിൽ പങ്കുവെച്ചു.

Tags:    

Similar News