ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചയാള്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

ബിജെപി പ്രവര്‍ത്തകന്‍ ഇടവിളാകം സ്വദേശി രാജുവിനെതിരെയാണ് പരാതി

Update: 2025-11-22 11:49 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചയാള്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ബിജെപി പ്രവര്‍ത്തകന്‍ ഇടവിളാകം സ്വദേശി രാജുവിനെതിരെയാണ് പരാതി. പ്രചാരണത്തിനെതിരെ വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിനിടെയാണ് അതിക്രമം.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. 68കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചെന്നായിരുന്നു പരാതി. പ്രചരണത്തിന്റെ ഭാഗമായുള്ള പര്യടനത്തിനിടെ വീട്ടില്‍ കയറി വെള്ളം ആവശ്യപ്പെടുകയും ഇതിനിടെ പിറകിലൂടെ കയറിപ്പിടിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കുറ്റാരോപിതനായ രാജു ഒളിവില്‍ പോയിരിക്കുയാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി മംഗലപുരം പൊലീസ് അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News