'എയർ ഇന്ത്യ എക്‌സ്പ്രസിലെ 15 ദിർഹമിന്റെ ബിരിയാണിയാണിത്, കോലം കണ്ടില്ലേ'; ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശേരി

അഷ്‌റഫ് താമരശേരിയ്ക്കുണ്ടായ ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ്

Update: 2023-07-10 02:27 GMT
Advertising

എയർ ഇന്ത്യ എക്‌സ്പ്രസിൽ ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരി. ഷാർജ - കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. 15 ദിർഹമിന് (ഏകദേശം 337 ഇന്ത്യൻ രൂപ) വാങ്ങിയ ബിരിയാണിയുടെ വീഡിയോ സഹിതമാണ് അദ്ദേഹം കുറിപ്പെഴുതിയത്. വെള്ളം ഒഴുകുന്ന ബിരിയാണി പ്ലാസ്റ്റിക് പാത്രത്തിൽ വിതരണം ചെയ്തതാണ് വീഡിയോയിൽ കാണുന്നത്.

'എയർ ഇന്ത്യ എക്‌സ്പ്രസിലെ 15 ദിർഹമിന്റെ ബിരിയാണിയാണിത്, കോലം കണ്ടില്ലേ. എന്ത് ബിരിയാണിയാണിത്. നമ്മുടെ നാട്ടിൽ നിരോധിച്ച പ്ലാസ്റ്റികിലാണ് ബിരിയാണി കൊടുക്കുന്നത്. എക്‌സ്പ്രസുകാർ ബിരിയാണി വെച്ച് പഠിക്കണം, ഏതു കാറ്ററിംഗുകാരാണെങ്കിലും ശരി' വീഡിയോയിൽ അഷ്‌റഫ് താമരശേരി പറഞ്ഞു.

Full View

എയർ ഇന്ത്യ സൗജന്യമായി നൽകി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോൾ നിർത്തലാക്കിയെന്നും ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇത്തരം ബിരിയാണി ഈ വിലയിൽ നൽകുന്നത് ന്യായമാണോയെന്നും അദ്ദേഹം ചോദിച്ചു.

 

അതേസമയം, അഷ്‌റഫ് താമരശേരിയ്ക്കുണ്ടായ ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. 'ഹലോ അഷ്‌റഫ്, താങ്കൾക്കുണ്ടായ നിരാശകരമായ അനുഭവത്തിൽ ഞങ്ങൾ മാപ്പു പറയുന്നു, നിങ്ങൾക്ക് ഈ അനുഭവമുണ്ടാകുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ബുക്കിംഗ് വിവരങ്ങൾ ഞങ്ങൾക്ക് സ്വകാര്യ സന്ദേശമായി അയക്കുക. അക്കാര്യം ഞങ്ങൾ ഉടൻ പരിഹരിക്കും' അഷ്‌റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമൻറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

Social activist Ashraf Thamarasery shared his ordeal while buying food on Air India Express.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News