ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ അബദ്ധം നിങ്ങളുടെ ടിക്കറ്റ് നഷ്ടപ്പെടാൻ കാരണമാകും

ട്രെയിൻ യാത്രക്കാർക്ക് അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുകയാണ്

Update: 2026-02-09 13:22 GMT

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പോലും അറിയാത്ത നിയമങ്ങൾ ഇന്ത്യൻ റയിൽവേയിലുണ്ട്. നിയമങ്ങളിലുള്ള അജ്ഞത മൂലം പണി കിട്ടുന്ന ആളുകളാണ് പലരും. റയിൽവേയുടെ നിരവധി നിയമങ്ങൾ പരിഷ്കരിക്കുന്ന ഒരു സമയം കൂടിയാണിത്. ട്രെയിൻ യാത്രക്കാർക്ക് അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുകയാണ്. അതില്‍ ഏറ്റവും പ്രധാനം, ബുക്ക് ചെയ്ത ടിക്കറ്റുമായി ബന്ധപ്പെട്ടതാണ്. 

നിലവിൽ ബുക്ക് ചെയ്ത സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻ/യാത്രക്കാരി കയറാതിരുന്നാൽ ടിടിഇ നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തിരിക്കും. നിങ്ങൾ ട്രെയിനിയിൽ കയറിയിട്ടില്ല എന്നുറപ്പിച്ചതിന് ശേഷമേ മറ്റൊരാൾക്ക് നിങ്ങളുടെ സീറ്റ് നൽകുകയുള്ളൂ. എന്നാൽ ഈ നിയമത്തിൽ മാറ്റം വരാൻ പോകുന്നു. നിങ്ങൾ ബുക്ക് ചെയ്ത സ്റ്റേഷനിൽ നിന്ന് കയറിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് ലഭിക്കും. വെയിറ്റിങ് ലിസ്റ്റിലോ RAC(റിസർവേഷൻ എഗയ്ൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് വിഭാഗത്തിലോ ഉള്ളവർക്കാണ് ഈ സീറ്റ് നൽകുക.

Advertising
Advertising

ഇത്തരത്തിൽ സീറ്റ് നൽകിയാൽ ഉടൻ തന്നെ വിവരം യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് സന്ദേശമായി വരും. ട്രെയിനിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കാതെ എല്ലാ സീറ്റുകളും പൂർണമായി ഉപയോഗിക്കപ്പെടുന്നുണ്ട് ഉറപ്പുവരുത്താനാണ് മാറ്റം കൊണ്ടുവരുന്നത്. ട്രെയിൻ യാത്രക്ക് തയ്യാറെടുക്കുന്നവർ എന്തെങ്കിലും കാരണവശാൽ അടുത്തുള്ള സ്റ്റേഷനിൽ നിന്ന് കയറാൻ ശ്രമിച്ചാൽ നിങ്ങളുടെ ടിക്കറ്റ് നഷ്ടപ്പെടുമെന്ന് ചുരുക്കം. ബുക്ക് ചെയ്യുന്ന സ്റ്റേഷനിൽ നിന്നല്ല കയറുന്നതെങ്കിൽ ചാർട്ട് തയ്യാറാക്കുന്നത് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൗകര്യമുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News