'വഴിതെറ്റിയെന്ന് താമസസ്ഥലത്തേക്ക് വിളിച്ചു പറഞ്ഞു'; കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നു

ഈ മാസം രണ്ടാം തീയതിയാണ് ശരണ്യ ട്രക്കിങ്ങിനായി പോയത്

Update: 2026-04-05 06:11 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കുടകിൽ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നു. ട്രക്കിങിനായി പോയ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് (36) കാണാതായത് . ഈ മാസം രണ്ടാം തീയതിയാണ് ശരണ്യ ട്രക്കിങ്ങിനായി പോയത്.

യാത്രാസംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയത്. എന്നാല്‍ ട്രക്കിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കാണ് ശരണ്യയെ കാണാതായെന്ന് മനസിലാകുന്നത്. വഴി തെറ്റിയെന്ന് രണ്ടാം തീയതി താമസസ്ഥലത്തേക്ക് ശരണ്യ വിളിച്ചുപറഞ്ഞിരുന്നു. 

ശരണ്യ നേരത്തെയും ട്രക്കിങ്ങിന് പോയിട്ടുണ്ട്. ശരണ്യയുടെ കുടുംബവും കുടകിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശരണ്യയുടെ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ കഴിയാത്തതും പ്രതിസന്ധിയാണ്.  കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ തുടരുകയാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News