വിസ്മയങ്ങളുടെ നാട്ടിലേക്കൊരു യാത്ര പോയാലോ? അവസരമൊരുക്കി മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം

ജൂലൈ 3 മുതൽ 8 വരെ 5 പകലുകളും 4 രാത്രികളും നീണ്ടുനിൽക്കുന്ന യാത്രയിൽ വിയറ്റ്നാമിന്റെ പ്രകൃതിയും സംസ്കാര വൈവിധ്യങ്ങളും ആസ്വദിക്കാം

Update: 2025-06-16 11:18 GMT
Editor : geethu | Byline : Web Desk

പോക്കറ്റിൽ ഒതുങ്ങുന്ന ചെലവിൽ ഒരു രാജ്യാന്തര യാത്ര. വെറും യാത്രയല്ല, ജീവിത കാലം മുഴുവൻ ഓർത്തിരിക്കുന്ന ഒരു ട്രിപ്പ്. വിയറ്റ്നാം, സഞ്ചാരികൾക്ക് മുന്നിൽ ഒരുക്കുന്നത് അത്തരമൊരു യാത്രയാണ്. ആ യാത്ര കൂടുതൽ ലളിതവും രസകരവുമാക്കുകയാണ് മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം (Unveil Vietnam), വിനോദയാത്ര.

ജൂലൈ 3 മുതൽ 8 വരെ 5 പകലുകളും 4 രാത്രികളും നീണ്ടുനിൽക്കുന്ന യാത്രയിൽ വിയറ്റ്നാമിന്റെ പ്രകൃതിയും സംസ്കാര വൈവിധ്യങ്ങളും ആസ്വദിക്കാം.

വിയറ്റ്നാമിന്റെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടാണ് അൺവെയ്ൽ വിയറ്റ്നാം ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertising
Advertising

യാത്രികരെ ഇതിലേ...

1000 വർഷങ്ങൾക്ക് മുമ്പ് പണിതുയർത്തിയ വിയറ്റ്നാമിന്റെ തലസ്ഥാന ന​ഗരിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെരുവോരങ്ങൾ യാത്രികരെ കാഴ്ചയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. കോണിക് തൊപ്പികളിട്ട വിയറ്റ്നാമിന്റെ ​ഗ്രാമീണ ചാരുതയും ചുവന്ന നെൽവയലുകളും ഈ യാത്രയിൽ കാണാം.

യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച് ഹലോങ് ബേ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. ഹലോങ് ബേയിലേക്ക് ക്രൂയിസ് യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അവതാർ സിനിമയിൽ നിന്നിറങ്ങി വന്നത് പോലെ ബേയ് തു ലോങ് ബേയും ഹലോങ് ബേയും.

കാഴ്കൾ കാണുക മാത്രമല്ല, കുക്കിങ് ഡെമോൺസ്ട്രേഷനും ഫുഡ് ഡെക്കോർ ക്ലാസിൽ പങ്കെടുക്കാനും സ്ക്വിഡ് (കൂന്തൾ) ഫിഷിങ്ങിനും കരൊക്കെ പാടാനും ക്രൂയിസിൽ അവസരമുണ്ട്. ക്രൂയിസിൽ തായ്-ചിയ്ക്കും ബീച്ചിൽ സമയം ചെലവഴിക്കാനും സാധിക്കും. ബേ തോ മലനിരകൾ കണ്ട്, ഹോ ചി മിൻ കോംപ്ലക്സിൽ സഞ്ചരിച്ച് കുറച്ച് മണിക്കൂറുകൾ.

ഡ നാങ്ങിൽ മാർബിൾ മൗണ്ടൻ, സൺ ട്രാ പെനിൻസ്വല, ലിൻ ഉങ് പ​ഗോഡ തുടങ്ങി വിവിധ ഇടങ്ങൾ സന്ദർശിക്കാം. സോളോ ബാംബൂ റിവർബോട്ട്സ് ഷോയും മറ്റും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17,18 നൂറ്റാണ്ടുകളിൽ സജീവമായിരുന്ന ഹോയ് അന്നിന്റെ പ്രാചീന പട്ടണം, 400 വർഷം പഴക്കമുള്ള ജാപ്പനീസ് ബ്രിഡ്‍ജ് തുടങ്ങി നിരവധി ഇടങ്ങൾ കാണാനും ഹോയ് അന്നിലെ പ്രാദേശിക മാർക്കറ്റിൽ ഷോപ്പിങ്ങിനും അവസരമുണ്ട്. ഇത് കൂടാതെ ബന ഹിൽസ്, മോ സ്ട്രീം, ടോക് ടിൻ വെള്ളച്ചാട്ടം, ലേ ജർദാൻ ഡെ അമോർ പൂന്തോട്ടം, ​ദൈവത്തിൻെറ കൈയെന്ന് വിളിപ്പേരുള്ള ​ഗോൾഡൻ ബ്രിഡ്ജ്, ലിൻ ഉങ് പക്കോഡ, ചുവ മൗണ്ടൻ എന്നീ ഇടങ്ങളും സന്ദർശിക്കും.

വിസ ചാർജടക്കം 45,500 രൂപയാണ് യാത്രയുടെ ചെലവ് (ജിഎസ്ടി ബാധകം). യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. അല്ലെങ്കിൽ വിളിക്കുക: 7591900633.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News