25,000 രൂപയുണ്ടോ? അഞ്ച് വർഷം വരെ തായ്‌ലൻഡിൽ താമസിക്കാം; കൂടുതലറിയാം

തായ്ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്

Update: 2026-05-16 15:21 GMT

തായ്ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. കുറഞ്ഞ ചെലവിൽ അഞ്ച് വർഷം വരെ തായ്ലൻഡിൽ തങ്ങാൻ അനുവദിക്കുന്ന പുതിയ 'ഡെസ്റ്റിനേഷൻ തായ്ലൻഡ് വിസ' അവതരിപ്പിച്ച് അധികൃതർ. ഏകദേശം 25,000 രൂപയോളം വിസ ഫീസായി നൽകിയാൽ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സ്വന്തമാക്കാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ഡിജിറ്റൽ നോമാഡുകൾ, ഫ്രീലാൻസർമാർ, വിദേശ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ വിസ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് ഓരോ തവണ പ്രവേശിക്കുമ്പോഴും 180 ദിവസം വരെ രാജ്യത്ത് തുടരാനാകും. ആവശ്യമെങ്കിൽ ഇത് വീണ്ടും 180 ദിവസത്തേക്ക് കൂടി നീട്ടാനും സൗകര്യമുണ്ട്. ജോലിക്ക് പുറമെ തായ് പാചക കല, മുവായ് തായ് ആയോധന കല എന്നിവ പഠിക്കാൻ എത്തുന്നവർക്കും മെഡിക്കൽ ടൂറിസത്തിനായി എത്തുന്നവർക്കും ഈ വിസ പ്രയോജനപ്പെടുത്താം.

Advertising
Advertising

ഈ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ ചില നിബന്ധനകളുണ്ട്. അപേക്ഷകർക്ക് കുറഞ്ഞത് 20 വയസ് പ്രായമുണ്ടായിരിക്കണം. കൂടാതെ, അപേക്ഷിക്കുന്ന സമയത്ത് ബാങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 5,00,000 തായ് ഭട്ട് (ഏകദേശം 14-15 ലക്ഷം ഇന്ത്യൻ രൂപ) ബാലൻസ് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. തായ്ലൻഡിലെ കമ്പനികളിൽ ജോലി ചെയ്യുന്നതിനോ അവിടുത്തെ പ്രാദേശിക ബിസിനസുകളിൽ ഏർപ്പെടുന്നതിനോ ഈ വിസ അനുവദിക്കുന്നില്ല; മറിച്ച് വിദേശത്തുള്ള കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നവർക്കും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമാണ് ഇതിന് അർഹതയുള്ളത്.

ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാനാണ് തായ്ലൻഡ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യക്കാർക്ക് നിലവിലുള്ള വിസ രഹിത പ്രവേശനത്തിന് പുറമെ, ദീർഘകാലം അവിടെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ വിസ വലിയൊരു അവസരമാണ് തുറന്നു നൽകുന്നത്. തായ്ലൻഡിലെ ഓൺലൈൻ വിസ പോർട്ടൽ വഴിയോ അംഗീകൃത വിസ സെന്ററുകൾ വഴിയോ ഈ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News