'Tസുനാമി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി
ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് Tസുനാമി
Update: 2021-02-28 14:27 GMT
ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'Tസുനാമി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രസകരമായ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്‍റണിയാണ് നിർമാണം.
ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.