ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 26ന് തുടക്കമാവും

ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഹൃദ്യമായ പരിപാടികളും, പ്രമോഷൻ കാമ്പയിനുകളും, മികച്ച ഷോപ്പിങ് അനുഭവവും, വിനോദപരിപാടികളും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി ഒരുക്കും

Update: 2018-10-05 19:38 GMT

ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 26 മുതൽ ജനുവരി 26 വരെ നടക്കും. ദുബൈ ടൂറിസം വകുപ്പിന്റെ ഏജൻസിയായ ദുബൈ ഫെസ്റ്റിവൽസ് റീട്ടെയിൽ എക്സ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ)ആണ് സംഘാടകർ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഹൃദ്യമായ പരിപാടികളും പ്രമോഷൻ കാമ്പയിനുകളും മികച്ച ഷോപ്പിങ് അനുഭവവും വിനോദപരിപാടികളും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി ഒരുക്കും.

ഷോപ്പിങ്ഫെസ്റ്റിവലിന്റെ മറ്റൊരു വിജയകരമായ പതിപ്പിന് ദുബൈ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സന്ദർശകർക്ക് വേണ്ടി ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹ്മദ് ആൽ ഖാജ പറഞ്ഞു. ദുബൈയുടെ ചില്ലറ വ്യാപാര മേഖലയുടെ പ്രധാന സ്തംഭം എന്ന നിലയിൽ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ കാലയളാവിൽ വ്യാപാരം വർധിപ്പിക്കാൻ സഹായിക്കുന്നതിനുള്ള ചാലകശക്തിയായി വർത്തിക്കുന്നതിൽ തങ്ങൾ ശ്രദ്ധ പുലർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

ഇത്തവണ കൂടുതൽ സന്ദർശകർ മേളക്കെത്തുമെന്നാണ് പ്രതീക്ഷ. ജ്വല്ലറികൾ ഉൾപ്പെടെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ ആകർഷകമായ പ്രമോഷൻ പദ്ധതികളുമായാണ് ഡി.എസ്.എഫിനെ വരവേൽക്കുക.

Tags:    

Similar News