വി ഫോർ പീപ്പിൾ എറണാകുളത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോട് സഹകരിക്കില്ലെന്നും കുന്നത്ത്നാട് ട്വന്‍റി 20യുമായി അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നും വി ഫോർ പീപ്പിൾ

Update: 2021-03-03 01:24 GMT

വി ഫോർ പീപ്പിൾ പാർട്ടി എറണാകുളം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് സുജിത് സുകുമാരനും തൃക്കാക്കരയിൽ റിയാസ് യൂസഫും കൊച്ചിയിൽ പാർട്ടി ചീഫ് കോർഡിനേറ്റർ നിപുൺ ചെറിയാനും സ്ഥാനാർഥികളാകും. വൈപ്പിൻ, കളമശ്ശേരി, തൃപ്പുണിത്തുറ എന്നിവിടങ്ങളിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് മുന്നണികള്‍ കടക്കുന്നതിന് മുന്‍പാണ് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ജില്ലയില്‍ ആറ് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് നിലവിലെ തീരുമാനം. എറണാകുളത്തെ സ്ഥാനാര്‍ഥി സുജിത്ത് സുകുമാരന്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. തൃക്കാക്കരയിലെ വി ഫോര്‍ സ്ഥാനാര്‍ഥി റിയാസ് യൂസഫ് വി ഫോര്‍ എറണാകുളം മണ്ഡലം ചീഫ് കോർഡിനേറ്ററാണ്. പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ കൊച്ചി മണ്ഡലത്തില്‍ മത്സരിക്കും. പല സംഘടനകളുമായും ചർച്ച നടത്തുന്നുണ്ടെന്നും നിഷ്പക്ഷ വോട്ടുകൾ ഒരുമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചീഫ് കോർഡിനേറ്റർ നിപുൺ ചെറിയാൻ അറിയിച്ചു.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോട് സഹകരിക്കില്ലെന്നും കുന്നത്ത്നാട് ട്വന്‍റി 20യുമായി അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നും വി ഫോർ പീപ്പിൾ പാർട്ടി അറിയിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെര‍ഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ട് വി ഫോര്‍ പാര്‍ട്ടി നേടിയിരുന്നു.

Tags:    

Similar News