'എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി'; ബോഡി ഷെയിമിങ്ങിന്റെ ദുരനുഭവം തുറന്നുപറഞ്ഞ്‌ നടി വിദ്യാ ബാലൻ

"സ്വന്തം ശരീരത്തെ സ്‌നേഹിച്ച് മുമ്പോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല"

Update: 2021-03-09 07:31 GMT

ന്യൂഡൽഹി: ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു അവർ.

'ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദത്തിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി' - ദേശീയ പുരസ്‌കാര ജേത്രി കൂടിയായ വിദ്യ പറഞ്ഞു.

സിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാൻ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി കഴിഞ്ഞിരുന്നു. ഞാൻ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാൻ. എന്നാൽ ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു
വിദ്യാബാലൻ/ ബോളിവുഡ് നടി

Advertising
Advertising

സ്വന്തം ശരീരത്തെ സ്‌നേഹിച്ച് മുമ്പോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല എന്ന് അവർ പറയുന്നു. ഓരോ ദിവസവും താൻ സ്വയം അംഗീകരിച്ചു മുമ്പോട്ടു പോയി. അതോടെ ജനങ്ങളിൽ കൂടുതൽ സ്വീകാര്യയായി. അവർ സ്‌നേഹവും അനുമോദനവും നൽകാൻ തുടങ്ങി- നടി പറഞ്ഞു.

പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലൻ എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെ രാജ്യത്തെ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറി. ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ശകുന്തള ദേവിയുടെ ജീവചരിത്ര സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഷെർനിയാണ് അടുത്ത സിനിമ.

Tags:    

Similar News