ഒരു കിലോ വെണ്ടയ്ക്കയ്ക്ക് 7200 രൂപ! ലഘുഭക്ഷണമായാണ് വിൽപ്പന'; പ്രതികരിച്ച് യുവാവ്, വീഡിയോ വൈറൽ

വെറും 85 ഗ്രാം മാത്രമുള്ള പാക്കറ്റിന് 600 രൂപയോളം വരുമെന്നും വീഡിയോയിൽ പറയുന്നു

Update: 2026-06-10 05:16 GMT

ഒരിക്കലെങ്കിലും വിദേശയാത്ര നടത്തിയിട്ടുണ്ടെങ്കിൽ, അവിടെ നിന്ന് വാങ്ങുന്ന ഓരോ സാധനത്തിനും ഇന്ത്യയിൽ എത്ര വിലയാകുമെന്ന് കണക്കുകൂട്ടാൻ നിങ്ങളുടെ മനസ് ശ്രമിച്ചെന്നുവരും. ഉദാഹരണത്തിന്, നിങ്ങൾ ഒരു കപ്പ് കാപ്പിയോ ഒരു പാക്കറ്റ് ബിസ്ക്കറ്റോ വാങ്ങുകയാണെങ്കിൽ, നിങ്ങളുടെ മനസ് സ്വയമേവ അതിൻ്റെ വിലയെ രൂപയിലേക്ക് മാറ്റും.

"പലപ്പോഴും ആവശ്യമില്ലാത്ത ഒന്നിനായി ഞാൻ ഇത്രയധികം പണം ചിലവഴിക്കേണ്ടതുണ്ടോ?" തുടങ്ങിയ ചോദ്യങ്ങൾ നിങ്ങളുടെ മനസിൽ ഉയർന്നുവന്നേക്കാം.

യുഎസിൽ പ്രവാസിയായ ഒരു ഇന്ത്യക്കാരൻ്റെ പച്ചക്കറി കടയിലെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അവിടെ ഒരു സൂപ്പർ മാർക്കറ്റിൽ വെണ്ടയ്ക്കയുടെ (Okra) വില ഒരു പൗണ്ടിന് ഏകദേശം 40 ഡോളർ ആണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ വില ഏകദേശം 7200 രൂപയോളം വരുമെന്ന് കാണിക്കുന്നു. ഇന്ത്യയിൽ സാധാരണയായി വെണ്ടയ്ക്കയ്ക്ക് നൽകേണ്ടി വരുന്ന വിലയുമായി താരതമ്യം ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.

Advertising
Advertising

"സത്യം പറയൂ, 7200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങണോ അതോ ഇത്രയും പൈസയ്ക്ക് ഫ്രിഡ്ജ് മുഴുവൻ നിറയ്ക്കണോ? നമ്മൾ വളർന്നത് വെണ്ടയ്ക്കയെ ഒരു സാധാരണ പച്ചക്കറിയായി കഴിച്ചുകൊണ്ടാണ്. ഇന്ത്യയിൽ ഇത് വെറുമൊരു കറിയാണ്‌. എന്നാൽ അമേരിക്കയിൽ അവർ ഇതൊന്ന് വറുത്ത്, ഒരു ചെറിയ ബാഗിലാക്കി പാക്ക് ചെയ്യുന്നു, പെട്ടെന്ന് തന്നെ ഇത് കടയിലെ ഷെൽഫുകളിൽ ഒരു പ്രീമിയം ലഘുഭക്ഷണമായി മാറുന്നു. 85 ഗ്രാമിന് 6.50 ഡോളർ! ലെയ്‌സ് ചിപ്സിനേക്കാൾ വിലകൂടിയത്. വെണ്ടയ്ക്ക നിങ്ങളിൽ നിന്ന് ഈടാക്കുന്ന ഒരു പേഴ്സണാലിറ്റി ടാക്സ് ആണ് ഇത്."

ഇന്ത്യയിൽ പച്ചക്കറിയായി ഉപയോഗിക്കുന്ന വെണ്ടയ്ക്ക, അമേരിക്കയിൽ ഒരു പ്രത്യേക ലഘുഭക്ഷണമായി ലഭ്യമാണെന്നും ഉപയോക്താവ് പറയുന്നു. ഇത് നന്നായി വറുത്തെടുത്ത് മസാലകൾ ചേർത്താണ് ഉണ്ടാക്കുന്നത്. ഷെൽഫിൽ പ്രദർശിപ്പിച്ചിരുന്ന വില വിവരമനുസരിച്ച്, വെറും 85 ഗ്രാം മാത്രമുള്ള ഈ പാക്കറ്റിന് 6.50 ഡോളറാണ് വില ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 600 രൂപയോളം വരുമെന്നും വീഡിയോയിൽ കാണാം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News