'സീൻ മോനേ, ഹാപ്പി ന്യൂസ് ആണ് ഇന്ന് എനിക്ക്'; ഗപ്പി പ്രസവിച്ച സന്തോഷത്തിൽ തൃജൽ എസ് സുന്ദർ, വീഡിയോ വൈറൽ - Video

നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ കഴിയണമെന്നാണ് തൃജലിന്റെ ഈ വീഡിയോ ഓർമിപ്പിക്കുന്നത്

Update: 2026-11-01 05:40 GMT

സോഷ്യൽ മീഡിയയിൽ വീണ്ടും ചിരിപടർത്തി തൃജൽ എസ് സുന്ദറിന്റെ പുതിയ വീഡിയോ. 'അങ്കണവാടിയിൽ ബിരിയാണി വേണം' എന്ന ആവശ്യവുമായി നേരത്തെ ശ്രദ്ധ നേടിയ തൃജൽ ഇത്തവണ എത്തിയിരിക്കുന്നത് മറ്റൊരു സന്തോഷവാർത്തയുമായാണ്. തന്റെ ഗപ്പി പ്രസവിച്ചെന്നും ഒറ്റ പ്രസവത്തിൽ 20 കുട്ടികളുണ്ടായെന്നുമാണ് തൃജൽ സന്തോഷത്തോടെ പറയുന്നത്. രസകരമായ അവതരണമാണ് വീഡിയോയെ ഇപ്പോൾ വൈറലാക്കിയിരിക്കുന്നത്.

'ഹായ് ഗയ്സ്, എന്റെ ഗപ്പി പ്രസവിച്ചു. ഒറ്റ പ്രസവത്തിൽ 20 കുട്ടികൾ. സീൻ മോനേ...' എന്ന ഡയലോഗോടെയാണ് വീഡിയോ തുടങ്ങുന്നത്. 'സീൻ മോനേ, ഹാപ്പി ന്യൂസ് ആണ് ഇന്ന് എനിക്ക്' എന്നും തൃജൽ പറയുന്നുണ്ട്. സന്തോഷം ഒട്ടും മറച്ചുവെക്കാതെയുള്ള സംസാരവും അവതരണവുമാണ് വീഡിയോയുടെ പ്രധാന ആകർഷണം.

Advertising
Advertising

വീഡിയോ പങ്കുവെച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 6.4 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.

അങ്കണവാടിയിൽ ബിരിയാണി വേണമെന്ന ആവശ്യവുമായി എത്തിയ വീഡിയോയിലൂടെ നേരത്തെ ശ്രദ്ധ നേടിയ തൃജലിന്റെ പുതിയ വിശേഷവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ പുതിയ വിശേഷവും തനതായ ശൈലിയിൽ പങ്കുവെക്കുന്ന തൃജലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുകയാണ്.

ജീവിതത്തിൽ വലിയ നേട്ടങ്ങളോ ആഘോഷങ്ങളോ മാത്രമല്ല സന്തോഷം നൽകുന്നത്. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ കഴിയണമെന്നാണ് തൃജലിന്റെ ഈ വീഡിയോ ഓർമിപ്പിക്കുന്നത്. നിസ്സാരമെന്ന് കരുതി നമ്മൾ കടന്നുപോകുന്ന പല നിമിഷങ്ങളും ഒരാൾക്ക് വലിയ സന്തോഷമായിരിക്കാം. ആ സന്തോഷം മനസുനിറഞ്ഞ് പങ്കുവെക്കാനും ആഘോഷിക്കാനും കഴിയുക എന്നതും വലിയൊരു കാര്യമാണ്. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ പോലും മനസുതുറന്ന് ആഘോഷിക്കാം എന്നൊരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ കുഞ്ഞിന്റെ വീഡിയോ.

Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - റുക്സാന വി.കെ

contributor

Similar News