മോഷണം പോയ ഐഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ച് കള്ളന്റെ സന്ദേശം; യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ വൈറല്‍

കൗഷിഖിയുടെ വീഡിയോ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഐഫോണ്‍ ലോക്ക് ആയാല്‍ പിന്നെ തുറക്കാനാകില്ലെന്ന കാര്യം പോലുമറിയാത്ത മോഷ്ടാവിനുള്ള പരിഹാസമാണ് കമന്റ് ബോക്‌സുകളിലേറെയും

Update: 2026-10-09 12:14 GMT

ഡെറാഡൂണ്‍: നിങ്ങളുടെ ഐഫോണ്‍ ഒരു മോഷ്ടാവ് തട്ടിപ്പറിച്ചുകൊണ്ടുപോയാല്‍ എങ്ങനെയുണ്ടാകും? മോഷ്ടിച്ചുകൊണ്ടുപോയ ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ച് മനസ്സിലാക്കാനായി കള്ളന്‍ നിരന്തരം മെസ്സേജ് അയക്കുക കൂടി ചെയ്താലോ? അൽപ്പം അവിശ്വസനീയമായി തോന്നുന്നുണ്ടല്ലേ? ഫോണ്‍ നഷ്ടപ്പെട്ടതിന്റെ വിഷമവും, പാസ്‌വേര്‍ഡ് ചോദിച്ചെത്തിയ കള്ളന്റെ സന്ദേശവും കണ്ട് സമ്മിശ്രവികാരമനുഭവിക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറല്‍.

ഡെറാഡൂണ്‍ സ്വദേശിനി കൗശിഖി ധ്യാനിയ്ക്കാണ് രസകരവും, എന്നാല്‍ വിഷമകരവുമായ അനുഭവമുണ്ടായത്. ഏകദേശം ഒരു മാസം മുന്‍പ്, സെപ്റ്റംബര്‍ 12-നാണ് ഇവരുടെ ഫോണ്‍ മോഷണം പോയത്. വിലപിടിപ്പുള്ള ഫോണ്‍ നഷ്ടപ്പെട്ടതിന് പിന്നാലെ പൊലീസില്‍ അവര്‍ പരാതി നല്‍കുകയും ചെയ്യുകയുണ്ടായി. അങ്ങനെയിരിക്കെയാണ് ഏതാനും ദിവസത്തിനുള്ളില്‍ തന്റെ പകരം ഫോണിലേക്ക് നിരന്തരമായെത്തുന്ന മെസ്സേജുകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്. വാട്‌സ്ആപ്പിലൂടെയും എസ്എംഎസ് മുഖേനെയും ഫോണിലെത്തുന്ന സന്ദേശങ്ങളില്‍ ഒരൊറ്റ ആവശ്യം മാത്രം; 'ആ പാസ്‌വേര്‍ഡ് ഒന്ന് പറഞ്ഞുതരണേ...'

Advertising
Advertising

അല്‍പ്പസമയത്തെ ചാറ്റുകള്‍ കൊണ്ടുതന്നെ മോഷ്ടാവ് തന്നെയാണ് പാസ്‌വേര്‍ഡ് ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയക്കുന്നതെന്ന് തനിക്ക് മനസിലായതായി യുവതി വീഡിയോയില്‍ പറയുന്നു. മോഷ്ടാവ് തന്നെയാണ് പാസ്‌വേര്‍ഡ് ചോദിച്ചുകൊണ്ട് തനിക്ക് മെസ്സേജ് അയക്കുന്നതെന്ന് അല്‍പ്പനേരത്തെ ചാറ്റുകള്‍ കൊണ്ട് മനസ്സിലായെന്നും യുവതി പറയുന്നു. മോഷണം പോയ ഫോണിലുണ്ടായിരുന്ന നമ്പര്‍ വഴിയാണ് മോഷ്ടാവ് തന്നെ ബന്ധപ്പെട്ടതെന്നും കൗശിഖിയുടെ വീഡിയോയിലുണ്ട്. മോഷ്ടാവിന്റെ സന്ദേശങ്ങളെല്ലാം ഉടന്‍ പൊലീസിന് കൈമാറിയെങ്കിലും മതിയായ നടപടികള്‍ അവർ സ്വീകരിച്ചില്ലെന്നും അവര്‍ പരാതിപ്പെട്ടു.

'കള്ളന്മാര്‍ പഴയതുപോലെ പൊലീസുകാരെ ഭയക്കുന്നില്ല. ഉത്തരാഖണ്ഡ് പൊലീസിന് അവരെ നിലക്ക് നിര്‍ത്താനോ പിടികൂടാനോ കഴിയുമെന്ന് തോന്നുന്നില്ല. കൃത്യമായ തെളിവുകള്‍ നിരത്തിയിട്ടും അര്‍ഹിച്ച രീതിയില്‍ അവരെന്റെ കേസ് കൈകാര്യം ചെയ്തില്ല. ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു'. കൗഷിഖി കൂട്ടിച്ചേര്‍ത്തു.

കൗഷിഖിയുടെ വീഡിയോ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഐഫോണ്‍ ലോക്ക് ആയാല്‍ പിന്നെ തുറക്കാനാകില്ലെന്ന കാര്യം പോലുമറിയാത്ത മോഷ്ടാവിനുള്ള പരിഹാസമാണ് കമന്റ് ബോക്‌സുകളിലേറെയും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News