'ഭായ്, ആളുമാറിപ്പോയി!' ബംഗാളി ബീഡിയുടെ കവറിൽ നടൻ സിദ്ദീഖ്; സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി ചിത്രം!

പാക്കറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി

Update: 2026-09-28 16:36 GMT

പേര് ബാബു… പക്ഷേ കവറിൽ ബാബുവല്ല! ബംഗാളിൽ വിൽക്കുന്ന ഒരു ബീഡിയുടെ പാക്കറ്റ് കണ്ട മലയാളികൾക്കിടയിലാണ് ഇപ്പോൾ കൗതുകം. ‘ബാബു ബംഗാളി ബീഡി’ എന്ന പേരിലുള്ള ബീഡിയുടെ കവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം സിദ്ദീഖിന്റെ ചിത്രം! ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ‘ഭായ്, നിങ്ങൾക്ക് ആളുമാറിപ്പോയി’ എന്ന തരത്തിലുള്ള കമന്റുകളും സജീവമായി.

നീലയും വെള്ളയും നിറത്തിലുള്ള ബീഡി പാക്കറ്റിൽ ‘ബാബു ബംഗാളി ബീഡി’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പമാണ് ഒരു പുരുഷന്റെ ചിത്രം നൽകിയിരിക്കുന്നത്. മലയാളികൾക്ക് പരിചിതമായ ആ മുഖം കണ്ടതോടെയാണ് സംഭവം കൗതുകമായി മാറിയത്. പാക്കറ്റിലെ ചിത്രത്തിലുള്ളത് നടൻ സിദ്ദീഖിന്റെ ഫോട്ടോയാണ്

Advertising
Advertising

ബീഡിയുടെ പേരിലുള്ള ‘ബാബു’ തന്നെയാണ് കവറിലെ ചിത്രത്തിലുള്ള വ്യക്തി എന്ന രീതിയിലാണ് പാക്കേജിങ്. എന്നാൽ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത് മലയാള സിനിമയിൽ വർഷങ്ങളായി സജീവമായ നടൻ സിദ്ദീഖിന്റെ ചിത്രമാണ്.

സിനിമാതാരങ്ങളുടെ ചിത്രങ്ങൾ ഉൽപ്പന്നങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്നത് പുതുമയല്ല. എന്നാൽ ഇവിടെ പ്രത്യേകത മറ്റൊന്നാണ്. ഒരു മലയാള നടന്റെ ചിത്രം ബംഗാളിലെ ഒരു ബീഡി ഉൽപ്പന്നത്തിന്റെ കവറിൽ, അതും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാതെ ഉപയോഗിച്ചിരിക്കുന്നതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്.

റിപ്പോർട്ടുകൾ പ്രകാരം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ചചന്ദയിലുള്ള നസീബ് ബീഡി ഫാക്ടറിയിലാണ് ‘ബാബു ബംഗാളി ബിരി’ ഉൽപ്പാദിപ്പിക്കുന്നത്. ബംഗാളിൽ വിൽപ്പന നടത്തുന്ന ഈ ഉൽപ്പന്നത്തിന്റെ പാക്കറ്റിലാണ് സിദ്ദീഖിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

പാക്കറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി. ‘സിദ്ദീഖിനെ ബാബുവാക്കി’, ‘ആളുമാറിപ്പോയി ഭായ്’ തുടങ്ങിയ രീതിയിലുള്ള രസകരമായ പ്രതികരണങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - റുക്സാന വി.കെ

contributor

Similar News