റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ വീണ്ടും പ്രിയങ്ക കണ്ടപ്പോള്‍

ആ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയമാക്കിയെന്ന് റിക്‌സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

Update: 2019-04-20 13:46 GMT

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും എപ്രില്‍ നാലിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റിക്‌സണ്‍ ഉമ്മന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റത്. പ്രിയങ്കയും രാഹുലും പരിക്കേറ്റ റിക്‌സണെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്ക ഇത്തവണ വയനാട്ടിലെത്തിയപ്പോള്‍ റിക്‌സണുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ പരിക്ക് പറ്റിയ മാധ്യമ പ്രവർത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാൻ ശ്രമിക്കുന്ന രാഹുൽ...

Posted by Adv VS Joy on Thursday, April 4, 2019
Advertising
Advertising

കൂടിക്കാഴ്ച്ചക്കിടെ എന്റെ ഷൂ നിങ്ങള്‍ പിടിച്ച് നടക്കുന്നത് ആശുപത്രിയില്‍ വെച്ചാണ് ചാനലുകളില്‍ കണ്ടതെന്നും അതെന്നെ ആശ്ചര്യപ്പെടുത്തിയെന്നും റിക്‌സണ്‍ പറഞ്ഞു. അപകടത്തില്‍ പെട്ട റിക്‌സണ് പ്രാഥമിക ചികിത്സ ഉറപ്പിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ആ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയമാക്കിയെന്ന് റിക്‌സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. ഇന്ത്യ എഹെഡ് എന്ന ദേശീയ മാധ്യമത്തിന്റെ കേരളത്തിലെ പ്രതിനിധിയാണ് റിക്‌സണ്‍.

റിക്സൺ: "നിങ്ങൾ എന്റെ ഷൂ കയ്യിൽ പിടിച്ച് നടക്കുന്നതൊക്കെ ആശുപത്രിയിൽ വച്ചാണ് ഞാൻ കാണുന്നത്. എന്നെ അത് ആശ്ചര്യപ്പെടുത്തി....

Posted by Rashid Thondikodan on Saturday, April 20, 2019
Tags:    

Similar News