ബാഗ്‌ദാദിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു; 20ലേറെ പേർക്ക് പരിക്ക്

ഫുട്‍ബോൾ സ്റ്റേഡിയത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മരിച്ചവരിൽ കൂടുതലും

Update: 2022-10-30 05:58 GMT
Editor : banuisahak | By : Web Desk
Advertising

ബാഗ്‌ദാദ്: കിഴക്കൻ ബാഗ്‌ദാദിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ചയായിരുന്നു സംഭവം. സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഫുട്‍ബോൾ സ്റ്റേഡിയത്തിനും കഫേയ്ക്കും സമീപമുള്ള ഗാരേജിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഒരു വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് ഉപകരണം പൊട്ടിത്തെറിച്ചതാണ് ദുരന്തകാരണം. പൊട്ടിത്തെറിക്ക് പിന്നാലെ തീ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിലേക്ക് പടരുകയായിരുന്നു. ഫുട്‍ബോൾ സ്റ്റേഡിയത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മരിച്ചവരിൽ കൂടുതലും. 

സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും ബാഗ്‌ദാദിലെ സുരക്ഷാ സേന അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News