നഗരത്തില്‍ നിന്നും ഗ്രാമങ്ങളിലേക്ക് മാറിയാല്‍ പത്ത് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി ജപ്പാന്‍

നഗരത്തിൽ നിന്നും മാറുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. ഏകദേശം പത്ത് ലക്ഷം ഇന്ത്യന്‍ രൂപയാണ് സർക്കാർ കുട്ടികൾക്കായി നൽകുക

Update: 2023-01-04 10:00 GMT
Advertising

ടോക്കിയോ: ഏതൊരു രാജ്യത്തേയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നരഗാസൂത്രണം. ക്രമാതീതമായ ജനസംഖ്യാ വർധനവും തിരക്കുമെല്ലാം പലപ്പോഴും നഗരങ്ങിലെ ജനജീവിതം ദുഃസ്സഹമാക്കാറുണ്ട്. പലപ്പോഴും മറ്റിടങ്ങളില്‍ നിന്നും ജോലി ആവശ്യങ്ങള്‍ക്കായോ മാറ്റോ കുടിയേറിയവരായിരിക്കും നഗരങ്ങളിലെത്തുന്നത്.

അതുകൊണ്ട് തന്നെ നഗരങ്ങളിൽ ജനസംഖ്യ ഉയരുമ്പോൾ ഗ്രാമങ്ങളിൽ ജനസംഖ്യ ക്രമാതീതമായ കുറയുന്ന സാഹചര്യവുമുണ്ട്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ജപ്പാൻ.

തലസ്ഥാനമായ ടോക്കിയോയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ചാണ് ജപ്പാൻ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്. നഗരത്തിൽ നിന്നും മാറുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. ഏകദേശം പത്ത് ലക്ഷം ഇന്ത്യന്‍ രൂപയാണ് സർക്കാർ കുട്ടികൾക്കായി നൽകുക. 2023 സാമ്പത്തിക വർഷം മുതൽ നിയമം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗ്രാമീണ മേഖലയിലെ ആളുകൾ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ തേടി നഗരങ്ങിലേക്ക് കുടിയേറുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതുകൊണ്ട് രാജ്യത്തിന്റെ കാർഷിക രംഗവും ചെറുകിട സംരംഭങ്ങളുമെല്ലാം കടത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

പുതിയ നടപടിയിലൂടെ പ്രതിസന്ധി മറകടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. രണ്ട് കുട്ടികളടങ്ങിയ ഒരു ചെറിയ കുടുംബം ടോക്കിയോ നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് മാറി താമസിക്കുകയാണെങ്കിൽ മൂന്ന് മില്യൺ യെന്നായിരിക്കും സമ്മാനമായി ലഭിക്കുക. നഗരത്തിൽ അഞ്ച് വർഷം താമസിച്ചവർക്കായിരിക്കും പ്രതിഫലത്തിന് അർഹതയുണ്ടാവുക. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് അധിക ധനസഹായവും ലഭിക്കും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News