Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ലിസ്ബണിൽ ഫ്യൂണിക്കുലാർ ട്രെയിൻ പാളം തെറ്റി 15 പേർ മരണപ്പെട്ടു. ബുധനാഴ്ച നടന്ന അപകടത്തിൽ മഞ്ഞ ഗ്ലോറിയ ഫ്യൂണിക്കുലാർ ലിബർട്ടി അവന്യൂവിനടുത്തുള്ള കുത്തനെയുള്ള ട്രാക്കിൽ നിന്ന് തെന്നിമാറി കെട്ടിടത്തിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.
ചില വിദേശികൾ ഉൾപ്പെടെയുള്ളവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി അടിയന്തര സേവനങ്ങൾ അറിയിച്ചു. ഇരകളുടെ തിരിച്ചറിയൽ രേഖകൾ ഉടനടി ലഭ്യമല്ലാത്തതിനാൽ മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടർന്ന് വ്യാഴാഴ്ച രാജ്യം ദുഃഖാചരണം നടത്തുമെന്ന് പോർച്ചുഗീസ് സർക്കാർ അറിയിച്ചു.