ധാക്ക സ്ഫോടനം; മരണസംഖ്യ 16 ആയി, 120 പേര്‍ക്ക് പരിക്ക്

അഞ്ച് നില കെട്ടിടത്തിന്‍റെ നാലും അഞ്ചും നിലയിലാണ് സ്ഫോടനമുണ്ടായത്

Update: 2023-03-08 04:08 GMT
Editor : Jaisy Thomas | By : Web Desk

ധാക്ക സ്ഫോടനം

Advertising

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അഞ്ച് നില കെട്ടിടത്തിന്‍റെ നാലും അഞ്ചും നിലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. 11 അഗ്നിശമനസേനാ അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌ഫോടനത്തിൽ 120 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡി.എം.സി.എച്ച് ഡയറക്ടർ ബ്രിഗ് ജനറൽ എംഡി നസ്മുൽ ഹഖ് പറഞ്ഞു.കോണ്‍ക്രീറ്റ് മുറിച്ചുമാറ്റി വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അഗ്നിശമന സേന അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ധാക്ക മെട്രോപൊളിറ്റൻ പൊലീസ് അഡീഷണൽ കമ്മീഷണർ ഹാഫിസ് അക്തര്‍ പറഞ്ഞു.

തിരക്കേറിയ സിദ്ദിഖ് ബസാറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം നിരവധി ഓഫീസുകളും സ്റ്റോറുകളും ഉള്ള ഒരു വാണിജ്യ കെട്ടിടമായിരുന്നു.അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്.സിതകുണ്ഡയിലെ ഓക്‌സിജൻ പ്ലാന്റിലും ധാക്കയിലെ മിർപൂർ റോഡിലെ മറ്റൊരു കെട്ടിടത്തിലും ഉണ്ടായ സ്‌ഫോടനത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ജീവനെടുക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

സ്‌ഫോടനത്തെ തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ കണ്ടിരുന്നു.ഇതോടെ അഗ്നിശമനസേന രക്ഷാപ്രവർത്തനം നിർത്തിവച്ചു.എൻജിനീയർമാർ സ്ഥലത്തെത്തിയ ശേഷം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കും.കൂടാതെ സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ബംഗ്ലാദേശ് സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ യൂണിറ്റ് ഗുലിസ്ഥാനിലെ കെട്ടിട സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഒരു പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News