സ്വീഡനിലെ ഷോപ്പിംഗ് മാളില്‍ വെടിവെയ്പ്പ് : 1 മരണം, ഒരാള്‍ അറസ്റ്റില്‍

ജൂലൈയില്‍ മാല്‍മോയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രമകലെയുള്ള കോപ്പന്‍ഹേഗനിലും സമാന രീതിയില്‍ വെടിവെയ്പ്പ് നടന്നിരുന്നു

Update: 2022-08-20 04:37 GMT

മാല്‍മോ : സ്വീഡനിലെ ഷോപ്പിംഗ് മാളില്‍ വെള്ളിയാഴ്ച നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

തെക്കന്‍ സ്വീഡനിലെ മാല്‍മോയില്‍ എംബോറിയ ഷോപ്പിംഗ് സെന്ററിലാണ് വെടിവെയ്പ്പ് നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിയെത്തിയ പ്രതി തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരണം. സംഭവം ഭീകരാക്രമണമാണെന്ന വാദം പോലീസ് തള്ളിയിട്ടുണ്ട്.


സംഭവത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈയില്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലും സമാന രീതിയില്‍ വെടിവെയ്പ്പ് നടന്നിരുന്നു. അന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മാല്‍മോയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രമകലെയാണ് കോപ്പന്‍ഹേഗന്‍.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News