370 മിസൈലുകൾ 100 ലേറെ ഡ്രോണുകൾ 11 ആക്രമണങ്ങൾ; ഇസ്രായേലിലെ ഇറാൻ ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് മാധ്യമങ്ങൾ

ഇറാൻ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 19 ഇസ്രായേലികൾ കൊല്ലപ്പെട്ടു

Update: 2025-06-16 06:33 GMT

തെൽ അവീവ്: ഇറാൻ ഇസ്രായേൽ സംഘർഷം ആരംഭിച്ചതിന് ശേഷം 370 മിസൈലുകളും 100ലധികം ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ 11 ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 19 ഇസ്രായേലികൾ കൊല്ലപ്പെട്ടു. ഇന്ന് മാത്രം 5 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.   

അതേസമയം, ഇസ്രായേലിന് നേരെയുള്ള ആക്രമണം തുടരുകയാണ് ഇറാൻ. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇന്ന് ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേല മാധ്യമങ്ങൾ. ഹൈഫ പ്ലാൻ്റിലെ രണ്ടിടങ്ങളിൽ ഇറാൻ്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News