ആക്രമണ ഭീതിക്കിടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നാവികാഭ്യാസം; കപ്പലുകളെ ലക്ഷ്യമിട്ടാൽ കനത്ത വില നൽകേണ്ടിവരുമെന്ന് യുഎസ്

ഹോർമുസ്​ വഴി കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

Update: 2026-02-01 01:52 GMT

തെഹ്റാൻ: ആഗോള വിപണിയിലേക്കുള്ള എണ്ണയിൽ നാലിലൊന്നും കടന്നുപോകുന്ന പ്രധാന കപ്പൽപാതയായ ഹോർമുസ്​ കടലിടുക്ക്​ വീണ്ടും സംഘർഷ കേന്ദ്രമാകുന്നു. ഇന്നും നാളെയും വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള വിപുലമായ സൈനികാഭ്യാസമാകും ഇവിടെ നടക്കുകയെന്ന്​ ഇറാൻ നാവികസേന അറിയിച്ചു. ഹോർമുസ്​ വഴി കടന്നുപോകുന്ന കപ്പലുകളും മറ്റും അതീവ ജാഗ്രത പുലർത്തണമെന്നും ഇറാൻ നിർദേശിച്ചു. അതേസമയം മേഖലയിൽ നങ്കൂരമിട്ട തങ്ങളുടെ യുദ്ധകപ്പലുകൾക്ക്​ നേരെ തിരിഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ യു.എസ്​ സെൻട്രൽ കമാൻഡ്​ മുന്നറിയിപ്പ്​ നൽകി. അഭ്യാസം പ്രൊഫഷണൽ സ്വഭാവത്തിൽ വേണമെന്നും അമേരിക്ക ഓർമിപ്പിച്ചു.

Advertising
Advertising

ഇരുപക്ഷവും യുദ്ധസന്നാഹങ്ങൾ വർധിപ്പിക്കുന്നതിനിടയിലും നയതന്ത്ര നീക്കങ്ങൾ സജീവമാണ്​. അമേരിക്കയുമായി ചർച്ചാഘടനക്ക്​ രൂപം നൽകി വരികയാണെന്ന്​ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനി എക്​സിൽ കുറിച്ചു. എന്നാൽ മറ്റു വിശദാംശങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല. ഇറാനുമായി ആശയവിനിമയം തുടരുന്നതായി യുഎസ്​ പ്രസിഡൻറ്​ ഡോണൾ‍ഡ് ട്രംപ്​ ഫോക്​സ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന്​ കാത്തിരുന്നു കാണാമെന്നും ട്രംപ്​ പ്രതികരിച്ചു. ഇറാനെതിരെ സ്വീകരിക്കുന്ന നടപടിയെ കുറിച്ച്​ ഗൾഫിലെ സഖ്യരാജ്യങ്ങളെ ഇതുവരെ വിവരം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ യുദ്ധം ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ശക്​തമാക്കുകയാണ്​ ഇറാനും ഇസ്രായേലും. തെഹ്​റാനിൽ 82 മെട്രോ സ്​റ്റേഷനുകൾ താൽക്കാലിക ഷെൽട്ടറുകളാക്കി മാറ്റുമെന്ന്​ ക്രൈസിസ്​ മാനേജ്​മെൻറ്​ സംഘടനാമേധാവി അലി നസ്രി അറിയിച്ചു. ആശുപത്രികൾ ഉൾപ്പടെ എല്ലാം സജ്ജമായിരിക്കണമെന്ന്​ ഇസ്രായേലും നിർദേശം നൽകി.

ഇ​റാ​നു​മേ​ൽ ആ​ക്ര​മ​ണ ഭീ​തി ഉ​രു​ണ്ടു​കൂ​ടി​യ​തി​നി​ടെ, 667 കോ​ടി ഡോ​ള​റി​ന്റെ ആ​യു​ധ​ങ്ങ​ൾ കൂടി അമേരിക്ക ഇസ്രായേലിന് നൽകി. യു.​എ​സ് കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ച ഇ​ട​പാ​ടി​ൽ സൗ​ദി അ​റേ​ബ്യ​ക്ക് 900 കോ​ടി ഡോ​ള​റി​ന്റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 30 അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​സ്രാ​യേ​ലി​ന് ന​ൽ​കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News