കൂട്ട പിരിച്ചുവിടല്‍; അമേരിക്കയില്‍ 80,000 ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായി

മൈക്രോസോഫ്റ്റ്, മെറ്റ, ആമസേൺ ആൽഫബെറ്റ് എന്നിവിടങ്ങളിൽ നിന്നായി 51,000 പേരെയാണ് പിരിച്ചുവിട്ടത്

Update: 2023-01-24 08:44 GMT

പ്രതീകാത്മക ചിത്രം

Advertising

ബെംഗളൂരു: ആഗോള തലത്തിൽ ടെക് കമ്പനികൾ കൂട്ട പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ 60,000 മുതൽ 80,000 വരെ ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. എച്ച് 1 ബി, എൽ 1 വിസയിലുള്ളവർക്കാണ് ജോലി നഷ്ടപ്പെടാൻ സാധ്യത. ഇവരിൽ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും. മൈക്രോസോഫ്റ്റ്, മെറ്റ, ആമസേൺ ആൽഫബെറ്റ് എന്നിവിടങ്ങളിൽ നിന്നായി 51,000 പേരെ പിരിച്ചുവിട്ടു.

ഇതുവരെ 312,600 പേർക്കാണ് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടത്. 2023ൽ മാത്രം 174 ടെക് കമ്പനികൾ 56,570 ജീവനക്കാരെ പിരിച്ചുവിട്ടു. നിരവധി ഇന്ത്യക്കാരാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ടതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എച്ച് 1 ബി വിസയിൽ മൈഗ്രന്റ് ആയി ജോലിയിൽ പ്രവേശിച്ചതിനാൽ തനിക്ക് ആവശ്യത്തിന് അവധി പോലും ലഭിച്ചില്ലെന്നും 10 മാസം മുമ്പാണ് താൻ ജോലിയിൽ പങ്കുവെച്ചതെന്നും മോണാംബിഖ എന്ന ഗൂഗിൾ ജീവനക്കാരി പറഞ്ഞു.

സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് സ്ഥാപനമായ സ്പോട്ടിഫൈ തിങ്കളാഴ്ച തങ്ങളുടെ 10,000 ജീവനക്കാരിൽ 6% കുറവ് വരുത്തുന്നതായി അറിയിച്ചു. ഇതിനായി ഏകദേശം 600 ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടേക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 18,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കമെന്നും ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജസ്സി അറിയിച്ചു.

കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. ആമസോണിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News