സ്ത്രീകളെ പേടി; 55 വര്‍ഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 71കാരന്‍,വീഡിയോ

വീടിന് ചുറ്റും 15 അടി ഉയരത്തിൽ വേലി കെട്ടി ഒരു സ്ത്രീയും തന്‍റെ വീട്ടിലേക്ക് വരരുതെന്ന് നാട്ടുകാരോട് പറഞ്ഞിരിക്കുകയാണ് കലിറ്റ്സെ

Update: 2023-10-14 07:04 GMT

കലിറ്റ്സെ നസാംവിത

റുവാണ്ട: കുട്ടിക്കാലം മുതലെ ആഫ്രിക്കയിലെ റുവാണ്ട സ്വദേശിയായ കലിറ്റ്സെ നസാംവിതക്ക് സ്ത്രീകളെ പേടിയാണ്. അവരോട് സംസാരിക്കാനും അടുത്തേക്ക് പോകാനുമെല്ലാം പേടി. കാലക്രമേണ ഈ ഭയം കൂടിക്കൂടി വന്നു. സ്ത്രീകളെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം ഒഴിവാക്കാനായി ഒറ്റക്ക് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ 55 വര്‍ഷമായി സ്വന്തം വീട്ടില്‍ സ്വയം തടവിലാണ് ഈ 71കാരന്‍.

വീടിന് ചുറ്റും 15 അടി ഉയരത്തിൽ വേലി കെട്ടി ഒരു സ്ത്രീയും തന്‍റെ വീട്ടിലേക്ക് വരരുതെന്ന് നാട്ടുകാരോട് പറഞ്ഞിരിക്കുകയാണ് കലിറ്റ്സെ. സ്ത്രീകള്‍ അടുത്തവരില്ലെന്ന് ഉറപ്പാക്കാനാണ് താന്‍ വീടിനു ചുറ്റും വേലി കെട്ടിയതെന്ന് കലിറ്റ്സെ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എതിർലിംഗത്തിപ്പെട്ടവരെ തനിക്ക് ഭയമാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകളെ ഭയന്ന് സ്വന്തം വീട്ടിൽ തടവിലാക്കിയ കലിറ്റ്‌സെ നസാംവിതയുടെ ജീവൻ നിലനിർത്തുന്നത് ഗ്രാമത്തിലെ സ്ത്രീകളാണെന്നതാണ് വിചിത്രം. പ്രത്യേകിച്ചും അയല്‍വാസികളായ സ്ത്രീകള്‍. കുട്ടിക്കാലം മുതൽ കലിറ്റ്‌സെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടില്ലെന്ന് അയൽവാസികളായ സ്ത്രീകളും പറയുന്നു. സ്ത്രീകള്‍ കലിറ്റ്സെയുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയാണ് പതിവ്. കലിറ്റ്സെ അതുവന്ന് എടുത്തുകൊണ്ടുപോകും.

Advertising
Advertising

എന്നാല്‍ ആരോടും സംസാരിക്കാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഗ്രാമത്തിലെ സ്ത്രീകളെ ആരെയെങ്കിലും വീടിന്‍റെ പരിസരത്ത് കണ്ടാൽ അയാൾ വീടിനുള്ളിൽ കയറി വാതിലടക്കും. പിന്നീട് ആരെങ്കിലുമുണ്ടോ എന്നു നോക്കിയതിനു ശേഷമെ പുറത്തിറങ്ങൂ. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് ‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ്. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഈ മാനസികാവസ്ഥയുടെ ലക്ഷണം.എന്നിരുന്നാലും, മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ ഗൈനോഫോബിയ അംഗീകരിക്കപ്പെട്ടിട്ടില്ല.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News