പറ്റിയ പങ്കാളിയെ കണ്ടെത്തി തന്നാൽ നാലു ലക്ഷം രൂപ തരാം; ഓഫറുമായി അഭിഭാഷക

കാലിഫോർണിയയിൽ താമസിക്കുന്ന 34 കാരിയായ ഈവ് ടില്ലി-കോൾസൺ എന്ന അഭിഭാഷകയാണ്, തനിക്ക് അനിയോജ്യനായ ജീവതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്നയാൾക്ക് വൻതുക വാഗ്ദാനം ചെയ്തത്

Update: 2023-07-13 12:52 GMT

വാഷിംഗ്ടണ്‍: അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനുള്ള വിചിത്രമായ പദ്ധതിയുമായി യു.എസ് വനിത രംഗത്ത്. കാലിഫോർണിയയിൽ താമസിക്കുന്ന 34 കാരിയായ ഈവ് ടില്ലി-കോൾസൺ എന്ന അഭിഭാഷകയാണ്, തനിക്ക് അനിയോജ്യനായ ജീവതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്നയാൾക്ക് വൻതുക വാഗ്ദാനം ചെയ്തത്. 5,000 ഡോളർ (ഏകദേശം 4.16 ലക്ഷം രൂപ) നൽകുമെന്നാണ് ടില്ലിയുടെ വാഗാദാനം. 

എന്നാൽ ഇവരുടെ സുഹൃത്തുക്കൾക്ക് ഈ ഓഫർ പ്രകാരം അനുയോജ്യനായ ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ടെല്ലി അവരുടെ ടിക് ടോക് ആരാധകരിലേക്ക്് ഈ ഓഫർ നീട്ടിയത്. തന്റെ ആവശ്യമറിയിച്ച് ഒരു ഓൺവോയിസ് വീഡിയോ ചെയ്യുകയാണ് ടെല്ലി ചെയ്തത്. പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ടിക്ടോക്കിൽ 10000 ലധികം ആരാധകരുള്ള ടെല്ലിക്ക് നിരവധിയാളുകളാണ് ഓഫറുകളുമായി എത്തിയത്.

Advertising
Advertising

എന്നാൽ ഇതിൽ നിന്നെന്നും തന്നെ ടെല്ലി തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ തയ്യാറായില്ല. പെട്ടെന്ന് വൈറലായ ഹൃദയസ്പർശിയായ ഈ വീഡിയോയിൽ, യഥാർത്ഥ സ്‌നേഹം കണ്ടെത്താൻ തന്നെ സഹായിക്കണമെന്നാണ് ടെല്ലി ഫോളോവേഴ്സിനോട് താഴ്മയോടെ ആവശ്യപ്പെടുന്നത്. കൗതുകകരമെന്നു പറയട്ടെ, വിവാഹത്തിന്റെ ദൈർഘ്യം ഒരു പ്രധാന ഘടകമായിരിക്കില്ലെന്ന് ടെല്ലി വ്യക്തമാക്കി. 20 വർഷത്തിനുള്ളിൽ വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള സാധ്യതയും താൻ തുറന്നിരിക്കുമെന്ന് ടെല്ലി പറയുന്നു. തന്റെ ജീവിത പങ്കാളിക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങളെ പറ്റിയും ടെല്ലി പറയുന്നുണ്ട്.

Full View

പ്രായം അനുസരിച്ച്, അവൾ 27 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കായിക പ്രേമികളും മികച്ച ആശയവിനിമയക്കാരുമായിരിക്കണം. കുറഞ്ഞത് ആറടി ഉയരം വേണം. നല്ല ബുദ്ധിയും നർമ്മബോധവുമുള്ള ആളായിരിക്കണമെന്നും ടെല്ലി പറയുന്നു. വൈറൽ വീഡിയോ ഇതിനകം തന്നെ 5,56,000 ലധികം ആളുകളാണ് കണ്ടത്. ഇതാദ്യമായല്ല ടെല്ലി ഇത്തരം വൈറൽ വീഡിയോകളുമായി എത്തുന്നത്.

മുമ്പും ടെല്ലിയുടെ പല വീഡിയോകളും വൈറായിരുന്നു. കൗതുകകരമെന്നു പറയട്ടെ, സോഷ്യൽ മീഡിയയിൽ ടെല്ലിയുടെ ഓഫറിൽ താൽപ്പര്യം പ്രകടിപ്പിച്ച മിക്ക ഇടനിലക്കാരും സ്ത്രീകളായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടെല്ലിക്ക് അനുയോജ്യമായൊരു ജീവിത പങ്കാളിയെ കണ്ടെത്താനായി കടുത്ത പരിശ്രമത്തിലാണ് അവരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News