എഐസി ദേശീയ സമ്മേളനം; ലണ്ടനിൽ നടന്ന പതാകജാഥയിൽ പങ്കെടുത്ത് നൂറുകണക്കിന് പ്രവർത്തകർ

സിപിഐ(എം) 23-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ചു ഫെബ്രുവരി 5,6 തീയ്യതികളിൽ ഹീത്രൂവിലാണ് എഐസി ദേശീയ സമ്മേളനം നടക്കുക

Update: 2022-01-24 15:17 GMT
Editor : abs | By : Web Desk

സിപിഐ(എം) അന്താരാഷ്ട്ര വിഭാഗമായ അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ് (AIC) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാകാറാലി ലണ്ടനിൽ നടന്നു. ബ്രിട്ടനിലെയും അയർലണ്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് വനിതകളും വിദ്യാർത്ഥി പ്രതിനിധികളുമടക്കം നൂറിലേറെ പ്രവർത്തകർ പങ്കെടുത്തു. സിപിഐ(എം) 23-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ചു ഫെബ്രുവരി 5,6 തീയ്യതികളിൽ ഹീത്രൂവിലാണ് AIC ദേശീയ സമ്മേളനം നടക്കുന്നത്.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക  കാൾ മാർക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി ഹർസെവ് ബെയ്ൻസിൽ നിന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങി. പാർട്ടി മുതിർന്ന നേതാക്കളായ കാർമൽ മിറാൻഡ , മൊഹിന്ദർ സിദ്ധു, അവ്താർ ഉപ്പൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ,സ.ജനേഷ് നായർ, പ്രീത് ബെയ്ൻസ് തുടങ്ങിയവർ സംബന്ധിച്ചു.

Advertising
Advertising

തുടർന്ന് പതാക മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിച്ചു.  ലെനിൻ തന്റെ പത്രമായ ഇസ്‌ക്ര (Spark)യുടെ 17 ലക്കങ്ങൾ പ്രസിദ്ധീകരിച്ചതും യൂറോപ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതും ഈ കെട്ടിടത്തിൽ നിന്നായിരുന്നു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News