ഒരു ഗ്രാമം ഒന്നടങ്കം വില്‍പ്പനക്ക്! വില വെറും രണ്ടരക്കോടി

സ്പെയിനിലെ സാൾട്ടോ ഡീ കാസ്‌ട്രോ എന്ന ഗ്രാമമാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്

Update: 2022-11-13 13:10 GMT

മാഡ്രിഡ്: നമ്മില്‍ പലരും ഒരു സ്വപ്‌ന ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ ഒരു ഗ്രാമം മുഴുവൻ സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടിട്ടുണ്ടോ. അങ്ങനെ ആഗ്രഹിച്ചാൽ തന്നെ അത് സാധ്യമാവുമോ?  സ്‌പെയിനിൽ നിന്ന് ഇപ്പോള്‍ ഇതാ ഒരു കൗതുക വാർത്തയെത്തുകയാണ്. സ്‌പെയിനെ ഒരു ഗ്രാമം ഒന്നടങ്കം വിൽപ്പനക്ക് വച്ചിരിക്കുന്നു എന്നാണ് ബി.ബി.സി  റിപ്പോർട്ട് ചെയ്യുന്നത്. വില കേട്ടാരും ഞെട്ടണ്ട. വെറും 227,000 യൂറോ.. അഥവാ 2.1 കോടി രൂപ. 

സ്പെയിനിലെ സാൾട്ടോ ഡീ കാസ്‌ട്രോ എന്ന ഗ്രാമമാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. പോർച്ചുഗലിനോട് ചേർന്ന് കിടക്കുന്ന സമോറ പ്രവിശ്യയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്‌പെയിനിന്‍റെ തലസ്ഥാന ഗഗരിയായ മാഡ്രിഡിൽ നിന്ന് മൂന്ന് മണിക്കൂർ സഞ്ചരിച്ചാൽ സാൾട്ടോ ഡീ കാസ്‌ട്രോയിലെത്താം. 44 വീടുകൾ, ഒരു ഹോട്ടൽ, ഒരു ചര്‍ച്ച്, ഒരു സ്കൂൾ, ഒരു മുനിസിപ്പൽ സ്വിമ്മിംഗ് പൂൾ, കൂടാതെ സിവിൽ ഗാർഡ് താമസിച്ചിരുന്ന ഒരു കെട്ടിടം എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രാമത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി ജനവാസമില്ല.

Advertising
Advertising

21ാം നൂറ്റാണ്ടിന്‍റെ   തുടക്കത്തിൽ  വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്പെയിനിലെ ഒരു വ്യവസായി ഈ ഗ്രാമം വാങ്ങിയത്. എന്നാൽ, യൂറോസോൺ പ്രതിസന്ധി കാരണം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ്  ഗ്രാമം വില്‍ക്കാന്‍ തീരുമാനിച്ചത് എന്ന്  വ്യവസായിയുടെ റോയൽ ഇൻവെസ്റ്റ് കമ്പനിയിലെ ഒഫീഷ്യലുകള്‍  പറഞ്ഞു. 

ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായ  300-ലധികം ആളുകള്‍ ഗ്രാമം വാങ്ങാന്‍  താൽപ്പര്യം പ്രകടിപ്പിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News