അവര്‍ മറ്റുള്ളവരെ സഹായിച്ചതുപോലെ നമ്മളും സഹായിക്കണം; ഇന്ത്യക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍

മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ താന്‍ സ്നേഹിക്കുന്നതായും അവിടേക്ക് പല വിനോദയാത്രകളും നടത്തിയിട്ടുണ്ടെന്നും പറഞ്ഞ ചാള്‍സ് രാജകുമാരന്‍

Update: 2021-04-29 10:30 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍. മറ്റുള്ള രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ താന്‍ സ്നേഹിക്കുന്നതായും അവിടേക്ക് പല വിനോദയാത്രകളും നടത്തിയിട്ടുണ്ടെന്നും പറഞ്ഞ ചാള്‍സ് രാജകുമാരന്‍ നമുക്ക് ഒന്നിച്ച് ഈ യുദ്ധത്തെ നേരിടാമെന്നും പറഞ്ഞു.

ഇന്ത്യയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് ഐക്യരാഷ്ട്ര സംഘടനയും നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിലെ ഇന്ത്യയിലെ കോവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും അറിയിച്ചിരുന്നു. ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല വിദേശരാജ്യങ്ങളും ഇന്ത്യക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചിരുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News